ദോഹ: സോമാലിയയിലെ ദുരിത ബാധിത പ്രദേശങ്ങളില്‍ ഖത്തര്‍ റെഡ് ക്രസന്‍റ് സൊസൈറ്റിയുടെ കാരണ്യം. വരള്‍ച്ചയും സാമ്പത്തിക അസ്ഥിരതയിലുംപ്പെട്ടു കഴിയുന്ന നിരവധി കുടുംബങ്ങള്‍ക്കാണ് സഹായമത്തെിച്ചത്. ഉദ്ദേശം 1,75,000 ലക്ഷം വരുന്ന ഗുണഭോക്താക്കള്‍ക്ക് നേരിട്ടും ആയിരക്കണക്കിനുപേര്‍ക്ക് പരോക്ഷമായും സഹായമത്തെിച്ചു. ഖത്തര്‍ റെഡ് ക്രസന്‍റ് സൊസൈറ്റിയും സോമാലിയ റെഡ് ക്രസന്‍റിന്‍െറ ജീവകാരുണ്യ വിഭാഗവുമായുണ്ടാക്കിയ ഒരു വര്‍ഷത്തേക്കുള്ള കരാറിന്‍െറ അടിസ്ഥാനത്തിലാണ് ഇത്രയും പേര്‍ക്ക് സഹായമത്തെിക്കാനായത്. ബദ്ബാദോ അഭയാര്‍ഥി ക്യാമ്പുകളില്‍ പോയവര്‍ഷം രോഗികള്‍ക്ക് വൈദ്യ സഹായവും, മരുന്നും, വൈദ്യ ഉപകരണങ്ങളും സന്നദ്ധ പ്രവര്‍ത്തകരെയും നല്‍കുകയുണ്ടായി. പോഷകാഹാര കുറവിനാല്‍ ദുരിതമനുഭവിക്കുന്ന 632 കുട്ടികളെ ഇവിടെ ചികില്‍സിച്ചു. 715 കുട്ടികള്‍ക്ക് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും മലേറിയക്കും ചികില്‍സ നല്‍കി. പകര്‍ച്ചവ്യാധിക്കായി 104 കുട്ടികളില്‍ കുത്തിവെപ്പും 632 അമ്മമാര്‍ക്ക് റേഷനും നല്‍കുകയുണ്ടായി. 641 വനിതകള്‍ക്ക് പോഷകാഹാരക്കുറവ് നേരിടാനുള്ള പരിശീലനം പത്ത് ക്ളാസുകളിലായും നല്‍കുകയുണ്ടായി.
മൊഗാദിഷുവിലെ ഫൊര്‍ലാനിനി ആശുപത്രിയില്‍ ടി.ബി ചികില്‍സ നല്‍കുകയും 74 രോഗികളെ ചികില്‍സിക്കുകയും ചെയ്തു. 1,640 രോഗികളെയാണ് ഈ ആശുപത്രി ലക്ഷ്യമിടുന്നത്.
നാശംവിതച്ച അഫ്ഗൂയെ ആശുപത്രി പുനര്‍നിര്‍മിക്കുകയും അവശ്യം വേണ്ട സാമഗ്രികള്‍ സ്ഥാപിക്കുയകും ചെയ്തു. ആഴ്ചയില്‍ മുഴുസമയവും പ്രവര്‍ത്തന സജ്ജമാവാനായി 60 മെഡിക്കല്‍ സ്റ്റാഫിനെയും അനുബന്ധ ജോലിക്കാരെയും നല്‍കി.
ഇതിനു പുറമെ ഒൗദീഗ്ലേ ആശുപത്രിയുടെ നിര്‍മാണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ആവശ്യമായ സഹായവും കഴിഞ്ഞവര്‍ഷം നല്‍കി. മരീറെയിലെയും സമീപപ്രദേശങ്ങളിലും ക്യു.ആര്‍.സിയുടെ സഹായം എത്തിയിരുന്നു. സോമാലിയയിലെ യാഗൂരിയിലും കിസ്മായോ ജില്ലകളിലും വെള്ളം, വൈദ്യുതി, സൗരോര്‍ജ്ജം, ആംബുലന്‍സ് എന്നിവയും ഖത്തര്‍ റെഡ് ക്രസന്‍റ് സൊസൈറ്റി സ്ഥാപിച്ചിട്ടുണ്ട്. 4,579 ഗര്‍ഭിണികളും 2676 പോഷകാഹാരക്കുറവുള്ള രോഗികളുമാണ് ഇവിടെ ചികില്‍സക്കായി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.