ഒമ്പത് ഭക്ഷ്യവില്‍പ്പന കേന്ദ്രങ്ങള്‍ ആരോഗ്യവകുപ്പ് പൂട്ടിച്ചു

ദോഹ: അല്‍ ഷമാല്‍ മുന്‍സിപ്പാലിറ്റിയില്‍ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ ഒമ്പത് ഭക്ഷ്യവില്‍പ്പന കേന്ദ്രങ്ങള്‍ പൂട്ടിച്ചു. കഴിഞ്ഞമാസം ഭക്ഷണ വില്‍പ്പന ഒൗട്ട്ലെറ്റുകളില്‍ നടത്തിയ പരിശോധനയില്‍ 68 നിയമലംഘനങ്ങള്‍ കണ്ടത്തെിയിട്ടുണ്ട്. ആരോഗ്യവകുപ്പ് കഴിഞ്ഞ മാസം ആകെ നടത്തിയ പരിശോധനകള്‍ 2.084 എണ്ണമായിരുന്നു. ആരോഗ്യകരമായും ശുചിയായുമാണോ ഭക്ഷണം തയ്യാറാക്കുന്നത് എന്നറിയുന്നതിന്‍െറ ഭാഗമായുള്ള പതിവ് പരിശോധനകളായിരുന്നു ഇതെല്ലാം. അതേസമയം മുന്‍സിപ്പാലിറ്റി സാങ്കേതിക മോണിറ്ററിംഗ് കെട്ടിട നിര്‍മ്മാണ സൈറ്റുകള്‍ പരിശോധിക്കുന്നിതിനിടെ,ഈ സ്ഥലങ്ങളില്‍ അനധികൃതമായി മാലിന്യം മറവ് ചെയ്ത സംഭവങ്ങള്‍ കണ്ടത്തെിയിട്ടുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.