ദോഹ: രാജ്യത്ത് ക്രമാതീതമായി ഉയരുന്ന വ്യാപാരസ്ഥാപനങ്ങളുടെ വാടക പിടിച്ചുനിര്‍ത്താനായി എല്ലാ വാടക കരാറുകളും ഒരുവര്‍ഷത്തേക്ക് മരവിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതുപ്രകാരം വിവിധ മാളുകളിലുള്ള ഷോപ്പുകള്‍, മറ്റു സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന കടകള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവക്കെല്ലാം അടുത്തവര്‍ഷം ഫെബ്രുവരി പകുതി വരെ നേരത്തെ നിശ്ചയിച്ച കരാര്‍ പ്രകാരമുള്ള വാടക തന്നെ നല്‍കിയാല്‍ മതി. ഷോപ്പുകളുടെ എണ്ണം കുറഞ്ഞതും വാടക വര്‍ധിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടതിനത്തെുടര്‍ന്നാണ് വ്യാപാരം നടത്താനായി വാടകക്കും പാട്ടത്തിനുമായി എടുത്തവരുടെ കരാര്‍ കാലാവധി ഒരുവര്‍ഷത്തേക്ക് നീട്ടി നല്‍കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചത്.
വ്യാപാര സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഇതു ബാധകമുള്ളൂ എന്നും ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍ക്ക് ബാധകമല്ളെന്നും പ്രമുഖ അഭിഭാഷകന്‍ യൂസുഫ് അല്‍ സമാന്‍ പ്രമുഖ പത്രത്തോട് പറഞ്ഞു. 2008ലെ (നമ്പര്‍ 4) വാടക നിയമം ഖത്തറില്‍ പ്രാബല്യത്തിലുണ്ട്. വിവിധ സ്ളാബ് അടിസ്ഥാനത്തില്‍ തരംതിരിച്ച് ഷോപ്പ് വാടക നിശ്ചിത ശതമാനം വര്‍ധിപ്പിക്കാന്‍ എല്ലാ കടയുടമകള്‍ക്കും അവകാശമുണ്ടെന്ന തീരുമാനം പിന്നീട് മന്ത്രിസഭ മുമ്പ് കൈകൊണ്ടിരുന്നു. പ്രഖ്യാപനത്തിന്‍െറ കാലവധി അടുത്തമാസം പകുതിയോടെ അവസാനിക്കാനിരിക്കെയാണ് നിലവിലെ വാടകനിരക്ക് തന്നെ ഒരുവര്‍ഷത്തേക്ക് തുടരാന്‍ ഷോപ്പുടകള്‍ക്ക് അനുമതി നല്‍കുന്ന തീരുമാനം ശൂറ കൗണ്‍സില്‍ ശിപാര്‍ശ ചെയ്തത്. ഉപദേശക സമിതി ഉന്നതസംഘം രാജ്യത്തെ വാടകനിരക്കുകളെക്കുറിച്ച് പഠനം നടത്തുകയും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തതിന്‍െറ അടിസ്ഥാനത്തിലാണ് തീരുമാനം. റീട്ടെയില്‍ രംഗം കരുത്താര്‍ജിക്കാനും പണപ്പെരുപ്പം പിടിച്ചുനിര്‍ത്താനും ഇതുവഴി സാധ്യമാകും. അടുത്ത മാസത്തോടെ കരാര്‍ കാലാവധി അവസാനിക്കുന്ന വാടക/പാട്ട കരാറുകള്‍ക്ക് മാത്രമേ ഈ നിയമം ബാധകമാകൂ. ഇങ്ങനെയുള്ള കരാറുകള്‍ക്ക് സ്വമേധയാ ഒരുവര്‍ഷം അധികം കാലാവധി ലഭിക്കും. ദീര്‍ഘകാലാവധിക്കായി പാട്ടത്തിന് നല്‍കിയ കരാറുകളെ ഈ തീരുമാനത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.