അമീര്‍ മെക്സിക്കന്‍ പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തി

ദോഹ: ഒൗദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലത്തെിയ മെക്സിക്കന്‍ പ്രസിഡന്‍റ് എന്‍റിക്വെപെനാനിറ്റൊയുമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കൂടിക്കാഴ്ച നടത്തി. 
അമീരി ദിവാനില്‍ നടന്ന ഒൗദ്യോഗിക സംഭാഷണത്തില്‍ ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഥാനിയും മെക്സിക്കന്‍ പ്രസിഡന്‍റിനെ അനുഗമിച്ച പ്രതിനിധി സംഘവും പങ്കെടുത്തു. ഖത്തറും മെക്സിക്കോയും തമ്മിലുള്ള നയതന്ത്ര ബന്ധം സംബന്ധിച്ചും അത് വിശാലമാക്കുന്നതും ഇരുവരും ചര്‍ച്ച ചെയ്തു. രണ്ട് രാജ്യങ്ങളും വിവിധ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്താന്‍ ധാരണയായി. സാമ്പത്തിക-നിക്ഷേപ രംഗങ്ങളില്‍ സഹകരണം ശക്തമാക്കാന്‍ തീരുമാനിച്ചു. 
കൂടാതെ അന്താരാഷ്ട്രവും പ്രാദേശികവുമായ വിവിധ വിഷയങ്ങള്‍ വിശകലനം ചെയ്ത ഇരുരാഷ്ട്രത്തലവന്മാരും മിഡില്‍ ഈസ്റ്റിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും സിറിയയിലെയും ഫലസ്തീനിലെയും യമനിലെയും സാഹചര്യങ്ങളും വിലയിരുത്തുകയും ചെയ്തു. 
മെക്സിക്കന്‍ പ്രസിഡന്‍റിന്‍െറ സന്ദര്‍ശനത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ധാരണാ പത്രങ്ങളില്‍ ഒപ്പുവെച്ചു. കലാ-സാംസ്കാരിക രംഗത്ത് സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള കരാറില്‍ ഇരുരാജ്യത്തെയും സാംസ്കാരിക മന്ത്രിമാര്‍ ഒപ്പുവെച്ചു. 
വിദ്യാഭ്യാസം, ഊര്‍ജമേഖല, കായികം എന്നീ എന്നീ രംഗങ്ങളിലും ധാരണ പത്രങ്ങളിലും കരാറുകളിലും ഒപ്പുവെച്ചു. സുപ്രീം കമ്മിറ്റി ഡെലിവറി ആന്‍റ് ലെഗസിയും പ്രൊ മെക്സിക്കോയും തമ്മിലും ഖത്തര്‍ ന്യൂസ് ഏജന്‍സിയും മെക്സിക്കന്‍ ന്യൂസ് ഏജന്‍സിയും തമ്മിലും പൊതുധാരണ പത്രത്തില്‍ ഒപ്പുവെച്ചു. 
മെക്സിക്കന്‍ പ്രസിഡന്‍റിനെയും സംഘത്തെയും ആദരിക്കുന്നതിന്‍െറ ഭാഗമായി അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി പ്രത്യേക വിരുന്നും സംഘടിപ്പിച്ചിരുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.