നദാല്‍, ദ്യോക്കോവിച്ച്,  മാര്‍ഷെങ്കോ സെമിയില്‍ 

ദോഹ: ഖലീഫ രാജ്യാന്തര സ്ക്വാഷ് ആന്‍റ് ടെന്നിസ് കോംപ്ളക്സില്‍ നടക്കുന്ന ഖത്തര്‍ എക്സോണ്‍ മൊബീല്‍ ഓപണ്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ സ്പാനിഷ് താരം റാഫേല്‍ നദാല്‍, ലോക ഒന്നാം നമ്പര്‍ താരമായ നൊവാക് ദ്യോക്കോവിച്ച്, മാര്‍ഷെങ്കോ എന്നിവര്‍ സെമി ഫൈനലിലത്തെി. 
സ്പെയിനിന്‍െറ രണ്ടാം സീഡ് താരമായ റാഫേല്‍ നദാലും റഷ്യയുടെ ആന്ദ്രേ കുസ്നെറ്റ്സോവും തമ്മിലുള്ള മത്സരം ആവേശം നിറഞ്ഞതായിരുന്നു. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് വിജയിച്ചാണ് നദാല്‍ അവസാന നാലിലത്തെിയത്. സ്കോര്‍ 6-3, 7-5, 6-4. 79ാം റാങ്കുകാരനായ കുസ്നെറ്റ്സോവിനെതിരെ മികച്ച പ്രകടനമാണ് നദാല്‍ കാഴ്ച വെച്ചതെങ്കിലും രണ്ടാം സെറ്റില്‍ റഷ്യന്‍ താരത്തിന്‍്റെ അസാമാന്യ തിരിച്ചു വരവ് നദാലിന്‍െറ കുതിപ്പിന് തടയിടുമെന്ന ഭീഷണി ഉയര്‍ന്നു. ആദ്യ സെറ്റ് അനായാസം നേടിയ നദാലിന് രണ്ടാം സെറ്റ് അടിയറവ് പറയേണ്ടി വന്നു. നാല് ബ്രേക്ക് പോയിന്‍റ് സെര്‍വുകള്‍ നഷ്ടപ്പെടുത്തിയ നദാല്‍ എതിരാളിയുടെ അഞ്ച് സെര്‍വുകളാണ് തകര്‍ത്തത്. നിര്‍ണായകമായ മൂന്നാം സെറ്റില്‍ മികച്ച കളി പുറത്തെടുത്ത നദാല്‍ സെറ്റ് കൈക്കലാക്കി സെമി ടിക്കറ്റുറപ്പിച്ചു. രണ്ട് മണിക്കൂറും ഏഴ് മിനുട്ടും മത്സരം നീണ്ടു നിന്നു. മറ്റൊരു ക്വാര്‍ട്ടര്‍ ഫൈനല്‍ ജേതാവായ ഇല്യ മാര്‍ഷെങ്കോ ആയിരിക്കും സെമിയില്‍ നദാലിന്‍്റെ എതിരാളി. 
കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം റൗണ്ടില്‍ തന്നെ കടപുഴകി വീണ നദാല്‍ ഏറെ കരുതലോടെയാണ് ഈ ചാമ്പ്യന്‍ഷിപ്പില്‍ റാക്കറ്റേന്തുന്നത്. ഏഴാം സീഡായ ഫ്രാന്‍സിന്‍െറ ജെറമി ചാര്‍ഡിയെ ഏകപക്ഷീയയമായ രണ്ട് സെറ്റുകള്‍ക്കാണ് മാര്‍ഷെങ്കോ പരാജയപ്പെടുത്തിയത്. സ്കോര്‍ 6-3, 7-5. 
ഖലീഫ കോംപ്ളക്സില്‍ നടന്ന മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ സെര്‍ബിയന്‍ താരവും ഒന്നാം സീഡുമായ നൊവാക് ദ്യോക്കോവിച്ച് എതിരില്ലാത്ത രണ്ട് സെറ്റുകള്‍ക്ക് എട്ടാം സീഡായ അര്‍ജന്‍റീന താരം ലിയനാഡോ മേയറെ പരാജയപ്പെടുത്തി സെമിയിലത്തെി. സ്കോര്‍ 6-3, 7-5. തോമസ് ബെര്‍ഡിച്ച്-കൈല്‍ എഡ്മുണ്ട് മത്സരത്തിലെ വിജയിയായിരിക്കും സെമിയില്‍ ദ്യോക്കോവിച്ചിന്‍െറ എതിരാളി.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.