ഹോട്ടലുകളിലും ഭക്ഷ്യസ്ഥാപനങ്ങളിലും പരിശോധന

ദോഹ: റയ്യാന്‍, ശമാല്‍ മുനിസിപ്പാലിറ്റികളിലെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ 31 നിയമലംഘനങ്ങള്‍ പിടികൂടിയതായി മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. ഹോട്ടലുകളിലും കഫ്റ്റീരിയകളിലും ഭക്ഷ്യ മാര്‍ക്കറ്റുകളിലുമാണ് വകുപ്പ് പരിശോധന നടത്തിയത്. 
ഭക്ഷ്യവിഭവ സ്ഥാപനങ്ങളുടെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിന്‍െറയും സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണശീലം കാത്തുസൂക്ഷിക്കുന്നതിന് ഉപഭോക്താക്കളെ ബോധവല്‍കരിക്കുന്നതിനുമുള്ള കാമ്പയിനോടനുബന്ധിച്ചാണ് പരിശോധന നടത്തിയത്. 1975ലെ മൂന്നാം നമ്പര്‍ നിയമത്തിലെ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് 31 കേസുകളും 1990ലെ എട്ടാം നമ്പര്‍ നിയമനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് നാല് കേസുകളും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. കൂടാതെ പരിശോധനയില്‍ കാലാവധി കഴിഞ്ഞതും ഉപയോഗശൂന്യവുമായ 500 കിലോഗ്രാം വരുന്ന ഭക്ഷ്യവസ്തുക്കള്‍ പിടികൂടി നശിപ്പിച്ചതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 
റയ്യാന്‍ മുനിസിപ്പാലിറ്റി അധികൃതര്‍ ഡിസംബറില്‍ മാത്രം ഇതിനായി 768 പരിശോധനാ നടപടികളാണ് പൂര്‍ത്തീകരിച്ചത്. കൂടാതെ മൂന്ന് മിന്നല്‍ പരിശോധനയും നടത്തി. നിയമലംഘനത്തിന്‍െറ തോതനുസരിച്ച് ചില സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും മൂന്ന് ടണ്‍ കേടായ മാംസം നശിപ്പിക്കുകയും ചെയ്തു. 
 ആരോഗ്യവകുപ്പിന്‍്റെ നിര്‍ദേശങ്ങള്‍ പാലിക്കാത്ത 18,200 ഭക്ഷ്യ പാക്കറ്റുകള്‍ നശിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 188,200 റിയാലാണ് വിവിധ നിയമലംഘനങ്ങളുടെ പേരില്‍ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.