ഭക്ഷ്യസബ്സിഡിക്കായി ഖത്തര്‍ ചെലവിട്ടത് 927.33 ദശലക്ഷം റിയാല്‍

ദോഹ: ‘തംവീന്‍’ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ പൗരന്മാര്‍ക്ക് സബ്സിഡിയോടു കൂടി ഭക്ഷ്യ വസ്തുക്കള്‍ ലഭ്യമാക്കുന്നതിന് ഖത്തര്‍ കഴിഞ്ഞ വര്‍ഷം 927.33 ദശലക്ഷം റിയാല്‍ ചെലവിട്ടു. സാമ്പത്തിക വാണിജ്യ മന്ത്രാലയത്തിന് കീഴിലെ വിതരണ വിഭാഗമാണ് തംവീന്‍ പദ്ധതി നടപ്പാക്കുന്നത്. ഉയര്‍ന്ന ഗുണനിലവാരമുളള അരി സംഭരണത്തിന് മാത്രം 516.76 ദശലക്ഷം റിയാലാണ് സര്‍ക്കാര്‍ ചെലവിട്ടത്. പഞ്ചസാര സംഭരണത്തിനാണ് ഏറ്റവും കുറഞ്ഞ തുക ചെലവിട്ടത്. 41.38ദശലക്ഷം. 210.6 ദശലക്ഷമാണ് ധാന്യശേഖരത്തിനായി ചെലവഴിച്ചത്. ഭക്ഷ്യ എണ്ണക്കായി 63.26 ദശലക്ഷം റിയാലും പാല്‍ സംഭരണത്തിന് 95.34 ദശലക്ഷം റിയാലും ചെലവഴിച്ചു. 
അരി സംഭരണത്തിനുളള അഞ്ച് ടെണ്ടറുകളടക്കം 13 ടെണ്ടറുകളാണ് ഇതിനായി ക്ഷണിച്ചത്. 
വിവിധ ഒൗട്ട്ലെറ്റുകളില്‍ തങ്ങളുടെ സേവനങ്ങളും ഉല്‍പന്നങ്ങളും പ്രചരിപ്പിക്കുന്നതിനായി 1,220 പ്രൊമോഷനുകളും 2,815 പ്രചാരണ കാമ്പയിനുകളും നടത്തി.
2014-15 സാമ്പത്തിക വര്‍ഷം 41,416 വാണിജ്യ ലൈസന്‍സുകള്‍ മന്ത്രാലയം അനുവദിച്ചു. തൊട്ടുമുമ്പത്തെ വര്‍ഷത്തേതിനേക്കാള്‍ 8,500 എണ്ണം കൂടുതലാണിത്. 2015 ജനുവരിയില്‍ 14,866 വിരമിച്ച ജീവനക്കാര്‍ക്ക് 62.51 ദശലക്ഷം റിയാല്‍ സാമൂഹിക സുരക്ഷാ പെന്‍ഷനായി വിതരണം ചെയ്തു. നവംബറില്‍ പെന്‍ഷന്‍ ലഭിച്ചവരുടെ എണ്ണം 12,224 ആയി കുറഞ്ഞു. എന്നാല്‍ 73 ദശലക്ഷം പെന്‍ഷന്‍ തുകയായി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം രാജ്യത്ത് 3,431വിവാഹങ്ങളാണ് നടന്നത്. രാജ്യത്ത് കഴിഞ്ഞ വര്‍ഷത്തെ ജനനനിരക്ക് 22,867 ആണ്. രാജ്യത്ത് മൊത്തം 1.5 ദശലക്ഷം ഗതാഗത നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 991,097 നിയമലംഘനങ്ങളാണ് റഡാര്‍ പിടികൂടിയത്. ഇതില്‍ കൂടുതലും അമിത വേഗതയില്‍ വാഹനമോടിച്ചതിനാണ്. വാഹനാപകടങ്ങളില്‍ 501 പേര്‍ക്ക് മാരകമായി പരിക്കേറ്റപ്പോള്‍ 4,610 പേര്‍ അത്ര ഗുരുതരമല്ലാത്ത പരിക്കുകളോടെ രക്ഷപ്പെട്ടു. 
റെഡ് സിഗ്നല്‍ കടക്കുന്നതാണ് രാജ്യത്ത് ഏറ്റവും ശിക്ഷാര്‍ഹമായ ഗതാഗത നിയമലംഘനമായി കണക്കാക്കുന്നത്. 2015ല്‍ ഇത്തരം 18,853 കേസുകള്‍ രേഖപ്പെടുത്തി. എത്ര തുകയുടെ കച്ചവടമാണ് നടന്നതെന്ന കൃത്യമായ വിവരം ലഭ്യമല്ളെങ്കിലും 2015ല്‍ 5,340 റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടന്നതായാണ് വിവരം. ഇതു വഴി 50 കോടി റിയാലിന്‍െറ ഇടപാട് നടന്നിട്ടുണ്ടാകുമെന്നാണ് അനുമാനം. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.