ദോഹ: ഹോട്ടല്‍ ജീവനക്കാരിയെ ആക്രമിച്ച അറബ് വംശജന് ആറ് മാസം തടവ് ശിക്ഷ വിധിച്ച ക്രിമിനല്‍ കോടതി വിധി അപ്പീല്‍ കോടതി ശരിവെച്ചു. 5,000 റിയാല്‍ പിഴയൊടുക്കാനും ശിക്ഷ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്താനും കോടതി വിധിച്ചു. മദ്യലഹരിയില്‍ ഹോട്ടലിലെ സത്രീകളുടെ വിശ്രമമുറിയില്‍ കയറി ലാറ്റിനമേരിക്കക്കാരിയായ ജീവനക്കാരിയെ ആക്രമിച്ചതായാണ് കേസ്. തലക്കും മുഖത്തും പരിക്കേറ്റ ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കോടതിയില്‍ പ്രതിക്കെതിരെ സാക്ഷി പറഞ്ഞ ജീവനക്കാരി പരിക്കേറ്റതിന്‍െറ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കി. മദ്യലഹരിയില്‍ അറിയാതെയാണ് പ്രതി അക്രമം നടത്തിയതെന്നും ലഹരി ഇറങ്ങിയ ശേഷം സംഭവത്തെക്കുറിച്ച് ഓര്‍മ പോലും ഉണ്ടായില്ളെന്നും പ്രതിഭാഗം കോടതിയില്‍ വാദിച്ചു. എന്നാല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.