ദോഹ: നാല് മാസത്തിനിടയില്‍ വ്യാപാരസ്ഥാപനങ്ങളില്‍ ഭക്ഷ്യേതര വസ്തുക്കളുടെ വില്‍പനയില്‍ വന്‍ ഇടിവ് വന്നതായി റിപ്പോര്‍ട്ട്. 2014 സെപ്തംബര്‍ മാസത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ഇത് 50-75 ശതമാനത്തിന്‍്റെ കുറവാണ് കാണിക്കുന്നതെന്നും വളരെ കുറച്ച് ആളുകള്‍ മാത്രമേ ഇലക്ട്രേണിക് ഉപകരണങ്ങളും വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും വാങ്ങുന്നതിനായി എത്തുന്നുള്ളൂവെന്നും ഖത്തറിലെ മുന്‍നിര സൂപ്പര്‍മാര്‍ക്കറ്റ് മാനേജറെ ഉദ്ധരിച്ച് ‘ഗള്‍ഫ് ടൈംസ്’ പത്രം റിപ്പോര്‍ട്ട് ചെയ്തു.
എണ്ണവിലയുടെ തകര്‍ച്ചയാണിതിന് കാരണമെങ്കിലും ആളുകള്‍ ചെലവഴിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവന്നതാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ ഏറ്റവുമുയര്‍ന്ന പണമിടപാട് മൂല്യം കാരണം ഇന്ത്യ, ഫിലിപ്പീന്‍സ്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ അധികം തൊഴിലാളികളും കൂടുതല്‍ പണം നാട്ടിലേക്കയക്കുകയാണ്.
എന്നാല്‍ ഭക്ഷ്യവിഭവങ്ങളുടെ വില്‍പനയില്‍ കാര്യമായ ഇടിവ് സംഭവിച്ചിട്ടില്ല.
ദോഹക്ക് പുറത്തും ഭക്ഷ്യേതര ഉല്‍പന്നങ്ങളുടെ വില്‍പനയില്‍ ഗണ്യമായ കുറവ് അനുഭവപ്പെട്ടതായി മറ്റൊരു സൂപ്പര്‍ മാര്‍ക്കറ്റ് മാനേജര്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷത്തെ ടാര്‍ഗറ്റ് എത്തിക്കാന്‍ അധിക ബ്രാഞ്ചുകള്‍ക്കും സാധിക്കാതെ വരുമെന്നും പെരുന്നാളിന് ശേഷമുള്ള സീസണ്‍ മന്ദഗതിയിലാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് പുറമേ, സ്റ്റോറുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍, ഷോപ്പുകള്‍, വമ്പന്‍ മാളുകള്‍ തുടങ്ങിയവയും വില്‍പനയില്‍ ഗണ്യമായ കുറവ് അനുഭവപ്പെട്ടതായി പരാതിപ്പെടുന്നുണ്ട്. വില്‍പന വര്‍ധിപ്പിക്കുന്നതിനും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനുമായി വിവിധ ഓഫറുകളും പ്രൊമോഷന്‍ കാമ്പയിനുകളും ഡിസ്കൗണ്ടുകളുമായി മിക്ക വ്യാപാര സ്ഥാപനങ്ങളും കാര്യമായ പരിശ്രമത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.