ബൈത്ത് അമാന്‍: ഹമദ് ആശുപത്രിയുടെ ജീവകാരുണ്യ മേഖലയിലെ പുതിയ ചുവട്‌വെപ്പ്‌

ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ പുതുതായി ആരംഭിച്ച ‘ബൈത്ത് അമാന്‍’  ജീവകാരുണ്യ മേഖലയിലെ ഏറ്റവും പുതിയ സംരഭം. ജോലിക്കിടെ സാരമായി പരിക്കേറ്റ് ഹമദ് ആശുപത്രിയില്‍ ചികിത്സ തേടുകയും ചികില്‍സക്ക് ശേഷം ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന വിദേശികളെ സ്വദേശത്തേക്ക് തിരികെ എത്തിക്കുന്നത് വരെയുള്ള അത്താണി എന്ന നിലക്കാണ് ‘ബൈത്ത് അമാന്‍’ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ആഭ്യന്തര വകുപ്പ്, വിദേശകാര്യ വകുപ്പ് എന്നീവയുമായി സഹകരിച്ചായിരിക്കും  ഈ പദ്ധതി നടപ്പിലാക്കുക എന്നാണ് അറിയുന്നത്. ഇങ്ങനെ പ്രയാസപ്പെടുന്നവര്‍ക്ക് മാനുഷികമായ പരിഗണന നല്‍കുകയെന്ന ഉദ്ദേശമാണ് ഈ പദ്ധതിക്ക് പിന്നില്‍. ആശുപത്രിയുടെ ചുറ്റുപാടില്‍ നിന്ന് പൂര്‍ണമായും മാറി പുതിയൊരു ചുറ്റുപാടിലേക്ക് ഇവരെ മാറ്റുകയാണ് ചെയ്യുന്നത്. ഇങ്ങനെ മാറുന്നതോടെ തന്നെ മാനസികമായി ഇവരില്‍ വലിയ പുരോഗതി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത്. ഓള്‍ഡ് എയര്‍പോര്‍ട്ട് ഏരിയയിലാണ് പുതിയ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. തുടക്കത്തില്‍ പതിനാല് ആളുകള്‍ക്കുള്ള സൗകര്യമാണ് ഇവിടെ ഉണ്ടായിരിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.