അടുത്ത മാസത്തില്‍ 10 ദിവസം ഖത്തറില്‍ മദ്യവില്‍പ്പനക്ക് നിരോധം വന്നേക്കും

ദോഹ: ബലി പെരുന്നാളിനു (ഈദുല്‍ അദ്ഹ) മുന്നോടിയായി ഖത്തറില്‍ മദ്യവില്‍പ്പനക്ക് വിലക്കേര്‍പ്പെടുത്തും.
അടുത്തമാസം രണ്ടു മുതല്‍ പതിനൊന്നുവരെയുള്ള പത്തുദിവസത്തേക്കായിരിക്കും നിരോധം ഏര്‍പ്പെടുത്തുക. ഇതുസംബന്ധിച്ച അറിയിപ്പ് ഖത്തര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനി (ക്യു.ഡി.സി) ലൈസന്‍സുള്ള മദ്യ ഉപഭോക്താക്കള്‍ക്ക് ടെക്സ്റ്റ് സന്ദേശമായി അയച്ചുകഴിഞ്ഞു.
അബൂഹമൂറിലെ ഒൗട്ട്ലെറ്റ് സെപ്റ്റംബര്‍ രണ്ട് വെള്ളിയാഴ്ച മുതല്‍ രണ്ടാം പെരുന്നാള്‍ അവധിവരെ അടച്ചിടുമെന്നും അറിയിപ്പിലുണ്ട്. പെരുന്നാള്‍ദിനം ഒൗദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ളെങ്കിലും സെപ്റ്റംബര്‍ പതിനൊന്നിനാകുമെന്നാണ് അനുമാനം.
രാജ്യത്തെ ഹോട്ടലുകളിലും മദ്യംവിളമ്പുന്നത് സെപ്റ്റംബര്‍ ആരംഭത്തോടെ നിര്‍ത്തല്‍ ചെയ്യും.  
ഖത്തര്‍ ടൂറിസം അതോറിറ്റി (ക്യു.ടി.എ) കഴിഞ്ഞവര്‍ഷം ഇറക്കിയ ഉത്തരവു പ്രകാരമാണിത്. കൂടാതെ, ഈദുല്‍ അദ്ഹ ദിനങ്ങളില്‍ ഹോട്ടലുകള്‍, ബാറുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ മദ്യം വില്‍ക്കുന്നത് വിലക്കിക്കൊണ്ടുള്ള മന്ത്രാലയത്തില്‍നിന്നുള്ള അറിയിപ്പും ഇതുസംബന്ധിച്ച് കഴിഞ്ഞവര്‍ഷം നല്‍കിയിരുന്നു.
വിശുദ്ധ റമദാന്‍ മാസത്തിലും, മുഹമ്മദ് നബിയുടെ ജന്മദിനത്തിനും (ഈ വര്‍ഷം, ഡിസംബര്‍ 12) രാജ്യത്ത് മദ്യവില്‍പ്പനക്ക് നിരോധം ഏര്‍പ്പെടുത്തിയിരുന്നു.
എന്നാല്‍, ഖത്തറിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ക്യു.ടി.എയില്‍നിന്നും ഇത്തരമൊരു അറിയിപ്പ് ലഭിച്ചിട്ടില്ളെന്ന് ഹോട്ടലുകളെ ഉദ്ധരിച്ച് ഗള്‍ഫ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്നിരുന്നാലും കഴിഞ്ഞ വര്‍ഷത്തെ ഉത്തരവുപ്രകാരം പത്തുദിവസം ‘ഡ്രൈ ഡേ’ ആചരിക്കാന്‍ തന്നെയാണ് ഇവരുടെ തീരുമാനം.
ഈദിനു മുന്നോടിയായുള്ള ദിനങ്ങള്‍ ഇസ്ലാമിക് കലണ്ടറില്‍ അവസാനത്തേതും 12ാം മാസവുമായ ദുല്‍ ഹജ്ജ് മാസത്തിലാണ്.
ഈ വിശുദ്ധമാസത്തിലാണ് സൗദി അറേബ്യയിലെ മക്കയിലേക്ക് ലോകത്തിന്‍െറ നാനാ ഭാഗത്തുനിന്നുള്ള മുസ്ലിംകളും പരിശുദ്ധ ഹജ്ജ് തീര്‍ഥാടനത്തിനായി എത്തിച്ചേരുക.
ഹജ്ജിനായി പോകുന്നില്ളെങ്കിലും അനുഗൃഹീത ദിനങ്ങളില്‍ നല്ല കാര്യങ്ങളില്‍ മുഴുകുകയാണ് മുസ്ലിംകള്‍ ചെയ്യുക.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.