ദോഹ: സംസ്കൃതി നടത്തി വരുന്ന പ്രഭാഷണ പരമ്പരയുടെ ഇരുപതാം അധ്യായം ഇന്ന് വൈകിട്ട് ആറിന് ഐ. സി. സി. അശോക ഹാളില്‍ നടക്കും. ‘പ്രവാസം: ചരിത്രവും വര്‍ത്തമാനവും” എന്ന വിഷയത്തില്‍ ചലചിത്ര സംവിധായകനും പ്രമുഖ സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകനും, മുന്‍ എം. എല്‍. എ യും, കേരള പ്രവാസി സംഘം സംസ്ഥാന പ്രസിഡന്‍്റുമായ പി.ടി കുഞ്ഞുമുഹമ്മദ് പ്രഭാഷണം നടത്തും.
മുന്‍ വര്‍ഷങ്ങളിലായി ഡോ. സുകുമാര്‍ അഴീക്കോട്, ഡോ. കെ. എന്‍ പണിക്കര്‍, ഡോ. ബി. ഇഖ്ബാല്‍, ഡോ. നൈനാന്‍ കോശി, വൈശാഖന്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, ഡോ. കെ. ടി ജലീല്‍, പി, കെ പോക്കര്‍, കെ. ഇ. എന്‍, ¥്രപാഫ. എം. എന്‍ വിജയന്‍, കടമ്മനിട്ട തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ പങ്കെടുത്തിട്ടുള്ള സംസ്കൃതി പ്രഭാഷണ പരമ്പര ജി.സി.സി രാജ്യങ്ങളിലാകമാനം അറിയപ്പെടുന്ന ഒന്നാണെന്ന് സംഘാടകരായ സംസ്കൃതി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.