ദോഹ: മിസഈദ് പെട്രോ കെമിക്കല്‍ കമ്പനി (എം.പി.എച്ച്.സി)യുടെ അര്‍ധവാര്‍ഷിക വരുമാനത്തില്‍ വര്‍ധന. 22 ശതമാനത്തിന്‍െറ വര്‍ധനയാണ് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 2016ന്‍െറ ആദ്യ പകുതിയില്‍ കമ്പനി കൈവരിച്ചത്.
ഖത്തര്‍ പെട്രോളിയം അനുബന്ധ കമ്പനിയാണ് എം.പി.എച്ച്.സി. ഒലിഫീന്‍, പോളി ഒലിഫീന്‍, അല്‍ഫ ഒലിഫീന്‍, ക്ളോറല്‍ ആല്‍ക്കലി ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉല്‍പാദനത്തിലാണ് കമ്പനി കേന്ദ്രീകരിച്ചിരിക്കുന്നത്. 489.7 ദശലക്ഷം റിയാലാണ് 2016ന്‍െറ ആദ്യപകുതിയില്‍ കമ്പനി നേടിയ ലാഭം. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ ലാഭം 402.8 ദശലക്ഷം റിയാലായിരുന്നു.
ഓഹരിയൊന്നിന് 0.39 റിയാലെന്ന നേട്ടവും ജൂണ്‍ 30-ഓടെ കമ്പനിക്കുണ്ടായിരുന്നു. വിപണിയിലെ പ്രതികൂല പരിതസ്ഥിതിയിലും വില്‍പനയിനത്തിലാണ് കമ്പനി ലാഭം കൈവരിച്ചത്. നികുതിയിനത്തിലും 45 ദശലക്ഷം റിയാല്‍ തിരിച്ചടക്കാന്‍ കമ്പനിക്കായിട്ടുണ്ട്. വിപണിയിലെ കടുത്ത മല്‍സരങ്ങളിലും ന്യായമായ നിരക്കില്‍ ദീര്‍ഘകാലത്തേക്കുള്ള കരാറുകളിലൂടെയാണ് ഈഥൈന്‍ അസംസ്കൃത ഉല്‍പന്നങ്ങളും മറ്റു ഇന്ധന വാതകങ്ങളും കമ്പനി വിറ്റൊഴിച്ചത്. ജൂണ്‍ 30 അവസാനിക്കുമ്പോള്‍ കമ്പനിയുടെ കരുതല്‍ ധനം 837.1 ദശലക്ഷം റിയാലാണ്. ഇത് കഴിഞ്ഞ വര്‍ഷം 700.7 ദശലക്ഷം റിയാലായിരുന്നു. 2016 ജൂണ്‍ 30-ഓടെയുള്ള കമ്പനിയുടെ മൊത്തം ആസ്തി 13.9 ബില്യന്‍ ഖത്തര്‍ റിയാലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.