ദോഹ: ഷൂവിനുള്ളില്‍ കണ്ട പാമ്പിനെ തൊഴിലാളികള്‍ തല്ലിക്കൊന്നു. കഴിഞ്ഞ ദിവസം സനയ്യിലെ സ്ട്രീറ്റ് 45 ലെ ലേബര്‍ ക്യാബിലാണ് സംഭവം നടന്നത്. നേപ്പാളിയായ തെഴിലാളി ജോലിക്ക് പോകുന്നതിന് വേണ്ടി ഷൂ ധരിക്കാന്‍ ശ്രമിക്കുമ്പോഴാണ് അതിനുള്ളില്‍ എന്തോ ഇരിക്കുന്നതായി കണ്ടത്. ഉടനെ ഷൂ താഴെ ഇട്ടപ്പോള്‍ വലിയൊരു പാമ്പ് ഇതില്‍നിന്നിറങ്ങി വരുന്നതാണ് കണ്ടത്. മറ്റ് തൊഴിലാളികള്‍ ചേര്‍ന്ന് പാമ്പിനെ തല്ലി ക്കൊല്ലുകയും ചെയ്തു. സാധാരണ ഷൂ ഉപയോഗിക്കുന്നതിന് മുമ്പ് അതിന് അകത്ത് പാമ്പോ ക്ഷുദ്രജീവികളോ കയറി ഇരിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തണമെന്ന് സാമൂഹിക മാധ്യമങ്ങളിലടക്കം അനുഭവങ്ങളെ മൂന്‍നിര്‍ത്തി പോസ്റ്റുകള്‍ വരാറുള്ളതാണങ്കിലും സംഭവം ക്യാമ്പിലുള്ളവരെ ഞെട്ടിച്ചുകളഞ്ഞു.
എന്തായാലും ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് നേപ്പാളി തൊഴിലാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.