ദോഹ: ബയോ മെഡിക്കല്‍ രംഗത്തെ ഗവേഷണവുമായി ബന്ധപ്പെട്ടുള്ള വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയ ഖത്തരി ശാസ്ത്രജ്ഞര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വീല്‍ കോര്‍ണെല്‍ മെഡിസിന്‍-ഖത്തറിലാണ് ആറാമത് ബയോ മെഡിക്കല്‍ റിസര്‍ച്ച് ട്രെയിനിങ് സംഘടിപ്പിച്ചത്.
രാജ്യത്തെ ഭാവി വാഗ്ദാനങ്ങളായ ഗവേഷകര്‍ക്ക് അത്യാധുനിക സാങ്കേതിക സൗകര്യങ്ങളുള്‍ക്കൊള്ളുന്ന ഡബ്ള്യു.സി.എം-ക്യു ലബോറട്ടറിയില്‍ ശാസ്ത്ര ഗവേഷണ സംബന്ധിയായ വിഷയങ്ങളില്‍ ആറുമാസമായിരുന്നു പരിശീലന കാലാവധി.
നയ്റ ആല്‍ഥാനി, ഖൗലത് അല്‍ തുര്‍കി, മോസ അല്‍ കുവാരി, നൗജദ് അല്‍ നാമ എന്നിവരടങ്ങിയ നാല് ബിരുദധാരികളാണ് ഇവിടെ ഗവേഷണ പരിശീലനം നടത്തിയത്. ജീവശാസ്ത്രം, സാമൂഹിക ശാസ്ത്രം, ബയോമെഡിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് പരിശീലനം സംഘടിപ്പിച്ചത്.
ഇവരില്‍ ഖൗലത് അല്‍ തുര്‍കി ഖത്തര്‍ യൂനിവേഴ്സിറ്റിയില്‍നിന്നും സാമൂഹിക വിജ്ഞാനത്തില്‍ ബിരുദധാരിയാണ്. ഖത്തര്‍ യൂനിവേഴ്സിറ്റിയാണ് ബയോമെഡിക്കല്‍ സയന്‍സില്‍ ഗവേഷണം നടത്താന്‍ തനിക്ക് പ്രചോദനമായതെന്ന് അല്‍ തുര്‍ക്കി പറഞ്ഞു. ഗവേഷണ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തനിക്ക് താല്‍പര്യമെന്ന് നജൗദ് അല്‍ നാമ പറഞ്ഞു. കോര്‍ണല്‍ സര്‍വകലാശാലയില്‍നിന്നും ജീവശാസ്ത്രത്തില്‍ ബിരുദധാരിയാണ് നജൗദ്. സിദ്റ ഗവേഷണ സ്ഥാപനത്തില്‍ ഗവേഷണുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങളിലാണ് നജൗദ് ഇപ്പോള്‍.
പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ നയ്റ ആല്‍ഥാനി, ഖൗലത് അല്‍ തുര്‍കി, മോസ അല്‍ കുവാരി, നൗജദ് അല്‍ നാമ എന്നിവര്‍ ശാസ്ത്ര വിഷയങ്ങളിലെ ഭാവി വാഗ്ദാനങ്ങളാണെന്ന് ഡബ്ള്യു.സി.എം.ക്യു അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ഖാലിദ് മചാക്ക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.