ദോഹ: പെട്രോളിന്‍്റെ ആഗോള വിപണി വില അടുത്ത വര്‍ഷത്തോടെ ത്വരിതഗതിയിലാകുമെന്നും 2018ല്‍ ബാരലിന് 58 ഡോളര്‍ ലഭിക്കുന്ന വിധം എണ്ണവില തിരികെ കയറിക്കൊണ്ടിരിക്കുകയാണെന്നും ഖത്തര്‍ നാഷനല്‍ ബേങ്കിന്‍്റെ സാമ്പത്തിക റിപ്പോര്‍ട്ട്. ഈ വര്‍ഷം പെട്രോള്‍ വില മെച്ചപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ആദ്യം ബാരലിന് 28 ഡോളര്‍ എന്ന തോതിലായിരുന്നു ശരാശരി വില. എന്നാല്‍ വര്‍ഷം മധ്യത്തിലത്തെിയപ്പോള്‍ വില 50 ഡോളറിലത്തെിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വിലയില്‍ വ്യത്യാസം വന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിലും ശരാശരി വില 42 ഡോളറിലത്തെി നില്‍ക്കുന്നുണ്ട്. നേരത്തേ പ്രതീക്ഷിച്ചതിനാല്‍ വില ശക്തിപ്പെട്ടു. എണ്ണവിപണി ത്വരിഗതിയിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷത്തെ ശരാശരി എണ്ണവില 44.7 ഡോളറായിരിക്കുമെന്നാണ് ബേങ്ക് പ്രതീക്ഷിക്കുന്നത്. നേരത്തേ നടത്തിയ പ്രവചനം 40.8 ഡോളര്‍ ആയിരുന്നു. അടുത്ത വര്‍ഷം ക്രൂഡ് ഓയില്‍ വില ബാരലിന് 55 ഡോളറിലത്തെുമെന്നാണ് ബേങ്ക് പ്രതീക്ഷിക്കുന്നത്. മുന്‍ പ്രവചനത്തില്‍ ഇത് 51.3 ഡോളര്‍ ആയിരുന്നു. 2018ല്‍ 57.9 ഡോളറിലുമത്തെും. പ്രതീക്ഷിച്ചതിനേക്കാള്‍ ഉയരത്തിലാണ് എണ്ണവിലയുടെ ഉയര്‍ച്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.
രാജ്യാന്തര ഊര്‍ജ ഏജന്‍സിയുടെ കണക്കനുസരിച്ച് ആഗോള എണ്ണവിപണിയിലെ ആവശ്യം ഈവര്‍ഷം പ്രതിദിനം 14 ദശലക്ഷം ബാരലാണ്. ഇതും പ്രവചനത്തെ മറികടന്നു. പ്രവചനം 12 ദശലക്ഷം ബാരല്‍ ആയിരുന്നു. വിപണിയുടെ ഏകീകരണമാണ് ഡിമാന്‍ഡ് ഉയരാന്‍ ഇടയാക്കുന്നത്. പ്രധാനമായും ചൈനയിലെയും മറ്റു ഏഷ്യന്‍ രാജ്യങ്ങളുടെയും വിപണിയില്‍ ആവശ്യം ഉയര്‍ന്നു. അതേസമയം ബ്രക്സിറ്റിനു ശേഷം യൂറോപ്യന്‍ വിപണിയില്‍ നേരിയ അനിശ്ചിതവാസ്ഥയുടെ സൂചനകളുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എണ്ണവിതരണ മേഖലയിയില്‍ ചെലവേറിയ എണ്ണയുത്പാദാക്കളായ അമേരിക്ക ഉത്പാദനം കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കുറവു വരുത്തിയിരുന്നു. ഈ വര്‍ഷം പ്രതിദിനം അഞ്ചു ലക്ഷം ബാരലായി ഉത്പാദനം കുറയുമെന്നാണ് രാജ്യന്തര ഊര്‍ജ ഏജന്‍സിയുടെ പ്രവചനം. വിതരണ നിയന്ത്രണം അമേരിക്കയെ പ്രതിസന്ധിയിലാക്കില്ല. ഈ വര്‍ഷം ഉത്പാദനം കുറയുമെന്ന് ഒപെക് ഇതര രാജ്യങ്ങളായ ചൈനയും കൊളമ്പിയ പോലുള്ള രാജ്യങ്ങളും പ്രതീക്ഷിക്കുന്നു.
അതേസമയം, ഇറാനിലും മറ്റു ഒപെക് രാജ്യങ്ങളിലും ഉത്പാദനം ഉയരും. വിപണി വിഹിതത്തില്‍ ഈ രാജ്യങ്ങള്‍ മത്സരിച്ച് ഇടപെടും.
വിപണിയില്‍ അധിക വിതരണം പ്രതിദിനം നാലു ലക്ഷമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതും വില ഉയരാന്‍ സഹായിക്കും. ഇതാണ് ഈ വര്‍ഷം എണ്ണവില 44.7 ഡോളറിലത്തൊന്‍ വഴിയൊരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.