അപകട മരണം കൂടുതലും ബെല്‍റ്റ് ഉപയോഗിക്കാത്തവരില്‍

ദോഹ: വാഹന അപകട മരണം കൂടുതലായും കാണപ്പെടുന്നത് ബെല്‍റ്റ് ഉപയോഗിക്കാതെ വാഹനം ഓടിക്കുന്നവരിലാണെന്ന് ഹമദ് അത്യാഹിത വിഭാഗം നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. ഹമദ് അത്യാഹിത വിഭാഗത്തില്‍ എത്തുന്ന 26 ശതമാനം അപകട മരണങ്ങളില്‍ ബല്‍റ്റ് ഉപയോഗിച്ചവരുടെതാണെങ്കില്‍ 36 ശതമാനവും ബെല്‍റ്റ് ഉപയോഗിക്കാതെ വാഹനം ഓടിച്ചവരാണെന്ന് കണ്ടത്തെിയതായി ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതില്‍ തന്നെ 22 വയസ്സിന് താഴെയുള്ളവരാണ് കൂടുതലും അപകടത്തില്‍ പെടുന്നത്.
സ്ത്രുകളെക്കാള്‍ പുരുഷന്‍മാരാണ് കൂടുതലായി അപകടത്തില്‍ പെടുന്നത്. ഗുരുതരമായ അപകട കേസുകളില്‍ രണ്ട് ഇരട്ടി ബല്‍റ്റ് ഉപയോഗിച്ചവരേക്കാള്‍ ബല്‍റ്റ് ഉപയോഗിക്കാത്തവരാണ്. എന്നാല്‍ ബല്‍റ്റ് ഉപയോഗിക്കാത്തവരും ഉപയോഗിച്ചവരും തമ്മില്‍ മരണത്തിന്‍്റെ ശതമാനം നാലിരട്ടിയാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
തീവ്രപരിചരണ വിഭാഗത്തില്‍ ദീര്‍ഘ നാള്‍ കിടക്കേണ്ടി വരുന്നവരില്‍ അധികവും ബെല്‍റ്റ് ഉപയോഗിക്കാത്ത സന്ദര്‍ഭത്തില്‍ അപകടം സംഭവിച്ചവര്‍ക്കാണ്. അപകടങ്ങളുടെ കാരണങ്ങളില്‍ മുഖ്യമായും ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഉപയോഗം തന്നെയാണ്. എന്നാല്‍ ഡ്രൈവിംഗില്‍ ഭക്ഷണം കഴിക്കുന്നതും അപകടത്തിന് കാരണങ്ങളാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
വാഹന അപകടങ്ങളില്‍ പെടുന്നവര്‍ക്ക് പ്രധാനമായും തല പിന്നീട്, നെഞ്ച്, പിന്നീട് വയറ് എന്നിങ്ങനെയാണ് ഗുരുതരമായ പരിക്ക് സംഭവിക്കുന്നത്. മിക്ക അപകടങ്ങളിലും ശരീരത്തിലെ എല്ലുകള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നതായും റിപ്പോര്‍ട്ട് കണ്ടത്തെി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.