വ്യാജ പാസ്പോര്‍ട്ടുകളില്‍ എത്തി മോഷണം: നാല് ഏഷ്യന്‍ വംശജര്‍ക്ക് തടവ്

ദോഹ: വ്യാജ പാസ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് രാജ്യത്തത്തെി മോഷണം നടത്തിയ കേസില്‍ നാല് ഏഷ്യന്‍ വംശജര്‍ക്ക്
ദോഹ ക്രിമിനല്‍ കോടതി  തടവ് വിധിച്ചു. മൂന്നുപേര്‍ക്ക് 13 വര്‍ഷവും ഒരാള്‍ക്ക് എട്ടും വര്‍ഷം തടവാണ് അനുഭവിക്കേണ്ടി വരിക. ശിക്ഷയുടെ കാലാവധി കഴിഞ്ഞാല്‍ നാടുകടത്തണമെന്നും വിധിന്യായത്തില്‍ പറയുന്നതായി പ്രാദേശിക അറബി പത്രം ‘അറയ്യാ’ റിപ്പോര്‍ട്ട് ചെയ്യുന്നു.
രാജ്യത്ത് എളുപ്പത്തില്‍ എത്തുന്നതിന് വേണ്ടിയാണ് യൂറോപ്പില്‍ നിന്നുള്ള വ്യാജ പാസ്പോര്‍ട്ടുകള്‍ പ്രതികള്‍ ഉപയോഗിച്ചത്. ദോഹ ഗോള്‍ഡ് മാര്‍ക്കറ്റ് ഏരിയയിലെ രണ്ട് ഷോപ്പുകളില്‍, ചുമര്‍ തുരന്ന് മോഷണം നടത്തുകയായിരുന്നു.
8.45 ദശലക്ഷം ഖത്തര്‍ റിയാലിന്‍െറ സ്വര്‍ണ്ണവും ആഡംബര വാച്ചുകളുമാണ് മോഷ്ടിച്ചത്. പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കുന്നതിന്‍െറ ഭാഗമായി സി.സി ടി.വി ദൃശ്യങ്ങളുടെ രേഖകള്‍ നശിപ്പിച്ചിരുന്നു.  
പ്രതികള്‍ ഹോട്ടലില്‍ താമസിച്ച് വാഹനം വാടകക്ക് എടുത്താണ് കൃത്യം നിര്‍വ്വഹിച്ചിരുന്നത്. ഇതാണ് പ്രതികളെ പിടികൂടാന്‍ കാരണമായത്.
കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച  ഉപകരണങ്ങളും പ്രതികളില്‍ നിന്നും കണ്ടെടുത്തിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.