ദോഹ: എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണമടക്കാനുള്ള സംവിധാനം ഉപയോഗപ്പെടുത്തി കുറഞ്ഞ വേതനക്കാരായ തൊഴിലാളികള്‍. വേതന സംരക്ഷണ സംവിധാനം (ഡബ്ള്യു.പി.എസ്) നിലവില്‍ വന്നതോടെ കുറഞ്ഞ ശമ്പളക്കാരായ തൊഴിലാളികള്‍ക്ക് തങ്ങളുടെ ശമ്പളം കൃത്യമായി കിട്ടിത്തുടങ്ങിയതായും ഈ പണം സ്ഥിരമായി നാട്ടിലേക്ക് അയക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധന വന്നതായും പ്രമുഖ മണി എക്സ്ചേഞ്ച് കമ്പനിയായ അല്‍ മന എക്സ്ചേഞ്ചിനെ ഉദ്ധരിച്ച് പെനിന്‍സുല റിപ്പോര്‍ട്ട് ചെയ്തു.
അവിദഗ്ധരായ തൊഴിലാളികളുടെ ശമ്പളം തങ്ങളുടെ നാട്ടിലേക്കയക്കാന്‍ നേരത്തെ, പണം പിന്‍വലിച്ചതിനുശേഷം മണി എക്സ്ചേഞ്ചുകളെ സമീപിക്കുകയായിരുന്നു തൊഴിലാളികള്‍ ചെയ്തിരുന്നത് എന്നാല്‍, പോയന്‍റ് ഓഫ് സെയില്‍സ് (പി.ഒ.എസ്) എന്ന പുതിയ സംവിധാനത്തോടെ എ.ടി.എം ഉപയോഗിച്ചു തന്നെ ഇവ എക്സ്ചേഞ്ചുകളില്‍നിന്ന് നേരിട്ട് അയക്കാവുന്ന സ്ഥിതി വന്നതായി അല്‍ മന എക്സ്ചേഞ്ച് മാനേജര്‍ ആനന്ദ് ജഗതി പറഞ്ഞു. ഡബ്ള്യു.പി.എസ് സംവിധാനം ഏറ്റവും കൂടുതല്‍ ആശ്വാസമായത് ഏഷ്യന്‍ രാജ്യങ്ങളിലെ തൊഴിലാളികള്‍ക്കാണെന്നും ശമ്പളം കൃത്യമായും വൈകാതെയും ലഭിക്കുന്നത് ഇവര്‍ക്ക് മാനസികമായി വലിയ സംതൃപ്തിയാണ് നല്‍കുന്നതെന്നും -ജഗതി പറഞ്ഞു. അല്‍ മന എക്സ്ചേഞ്ചിന്‍െറ എല്ലാ ശാഖകളിലും പി.ഒ.എസ് സംവിധാനം നിലവിലുണ്ട്.
നേരത്തെ രണ്ടുമാസത്തിലൊ മൂന്നു മാസത്തിലൊരിക്കലോ ആയിരുന്നു കുറഞ്ഞ വേതനക്കാരായ തൊഴിലാളികള്‍ നാട്ടിലേക്ക് പണമയച്ചിരുന്നത് എന്നാല്‍, ഇപ്പോള്‍ അധികമില്ളെങ്കിലും മാസമാസം നാട്ടിലേക്ക് പണമയക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്നും ഇവരില്‍ എ.ടി.എം കാര്‍ഡുപയോഗിച്ചു തന്നെ പണമയക്കുന്ന ‘കറന്‍സി രഹിത’ ഇടപാടണ് അധികപേരും നടത്തുന്നതെന്ന് അല്‍ സമാന്‍ എക്സ്ചേഞ്ച് ഓപ്പറേറ്റിങ് മാനേജര്‍ അബ്ദുല്‍ റഹിമാന്‍ പ്രാദേശിക പത്രത്തോട് പറഞ്ഞു.
അവിദഗ്ധ തൊഴിലാളികള്‍ ബാങ്കുകളിലെ അടിസ്ഥാന ഉപഭോക്താക്കളാണെന്നിരിക്കെ ഇവര്‍ക്ക് കാര്യമായ ഇടപാടുകളില്ളെങ്കിലും, ശമ്പളം ലഭിക്കുന്ന വേളയില്‍ നാട്ടിലേക്ക് പണമയക്കാനത്തെുവരുടെ ഇടപാട് പല സ്ഥാപനങ്ങള്‍ക്കും നല്ല ബിസിനസ്സാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.