പി.എസ്.എല്‍.വി മാതൃക: പ്രയത്നം പാഴായി

ദോഹ:  പേമാരിയും ശക്തമായ കാറ്റും കാരണം ഇന്ത്യന്‍ കള്‍ചറല്‍ സെന്‍റര്‍ ‘പാസേജ് ടു ഇന്ത്യ’ കലോത്സവം റദ്ദാക്കേണ്ടിവന്നതില്‍ ഏറ്റവുമധികം നിരാശരാണ് ഫ്രണ്ട്സ് ഓഫ് പത്തനംതിട്ട പ്രവര്‍ത്തകര്‍. കഴിഞ്ഞ തവണ കതാറയില്‍ ഒരുക്കി ഇന്ത്യഗേറ്റായിരുന്നു സാംസ്കാരികോത്സവത്തിന്‍െറ അടയാളമെങ്കില്‍ ഇത്തവണ അത് ഇന്ത്യയുടെ ബഹിരാകാശദൗത്യത്തിന്‍െറ പ്രതീകമായ മംഗള്‍യാന്‍െറ കൂറ്റന്‍ മാതൃകയായിരുന്നു. എന്നാല്‍ രണ്ട് മാസത്തോളം പ്രയത്നിച്ച് നിര്‍മിച്ച ‘മംഗള്‍യാന്‍’ പി.എസ്.എല്‍.വി-25 റോക്കറ്റിന്‍െറ മാതൃകയും ഇന്ത്യന്‍ റെയില്‍വേയുടെ കഥ പറയുന്ന തീവണ്ടി എന്‍ജിന്‍െറ മാതൃകയും കൂടുതല്‍ പേരില്‍ എത്തിക്കാന്‍ കഴിഞ്ഞില്ളെന്ന സങ്കടം ഫോപ്ട പ്രവര്‍ത്തകര്‍ക്കുണ്ട്. 
മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് പാര്‍ക്കിലൊരുക്കിയ കൂറ്റന്‍ തീവണ്ടി എന്‍ജിനന്‍െറയും മംഗള്‍യാന്‍െറ ഭാഗമായ റോക്കറ്റിന്‍െറയും മാതൃകകള്‍ കാഴ്ച്ചക്കാര്‍ക്ക് മികച്ച അനുഭവമാകുമെന്നായിരുന്നു സംഘാടകരുടെ പ്രതീക്ഷ. മനോഹരമായി തന്നെ ഇവയുടെ മാതൃകകള്‍ ഒരുക്കുകയും ചെയ്തു. പക്ഷെ കാലാവസ്ഥ വില്ലനായതോടെ പരിപാടി റദ്ദാക്കാന്‍ സംഘാടകര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. കനത്ത കാറ്റില്‍ പ്രദര്‍ശനത്തിനൊരുക്കിയ സ്റ്റാളുകളൊക്കെ പറന്നുപോയെങ്കിലും മംഗള്‍യാനും റെയില്‍ മാതൃകക്കും പോറലൊന്നുമേറ്റില്ളെന്നതും ആശ്വാസകരമാണ്.
പത്തനംതിട്ട ജില്ലക്കാരായ ഖത്തര്‍ പ്രവാസികളുടെ കൂട്ടായ്മയാണ് ഫ്രണ്ട്സ് ഓഫ് പത്തനംതിട്ട. മ്യൂസിയം ഓഫ് ഇസ്്ലാമിക് ആര്‍ട്ട് പാര്‍ക്കിലെ വേദിയുടെ പ്രവേശന കവാടത്തോട് ചേര്‍ന്നാണ് ഇന്ത്യയിലെ ആദ്യത്തെ തീവണ്ടി എന്‍ജിന്‍െറ മാതൃക സജ്ജീകരിച്ചത്. ഒരു ഗുഹയ്ക്കുള്ളില്‍ നിന്ന് തീവണ്ടി പുറത്തേക്ക് വരുന്ന രീതിയില്‍ സ്റ്റീല്‍ ഫ്രെയിമുകളും ഹാര്‍ഡ്ബോര്‍ഡുകളും ഉപയോഗിച്ചാണ് തയ്യാറാക്കിയത്. മംഗള്‍യാന്‍ പേടകം ഭ്രമണ പഥത്തിലത്തെിച്ച പി.എസ്.എല്‍.വി-25 റോക്കറ്റിന്‍െറ മാതൃകയും ഇതേക്കുറിച്ച് സന്ദര്‍ശകര്‍ക്ക് വിശദീകരിച്ച് നല്‍കുന്നതിനുള്ള സംവിധാനവും ഒരുക്കിയിരുന്നു. 60,000ഓളം റിയാല്‍ ചെലവിലാണ് ഇവ ഒരുക്കിയത്. തീവണ്ടി എന്‍ജിന്‍െറയും പി.എസ്.എല്‍.വിയുടെയും രൂപകല്‍പനയും നിര്‍വഹിച്ചത് പ്രസിഡന്‍റ് ഉണ്ണികൃഷ്ണനാണ്. ഇന്‍ഡസ്ര്്ട്രിയല്‍ ഏരിയയില്‍ അദ്ദേഹത്തിന്‍െറ ഉടമസ്ഥതയിലുള്ള വര്‍ക്ക് ഷോപ്പിലാണ് ഇവ തയ്യാറാക്കിയത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.