മസ്കത്ത്: ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവിയുടെ രണ്ടു ദിവസത്തെ ഇറാൻ സന്ദർശനത്തിന് തുടക്കമായി. ബുധനാഴ്ച രാവിലെയാണ് ഇറാൻ പ്രസിഡൻറ് ഡോ. ഹസൻ റൂഹാനിയുമായുള്ള ഒൗദ്യോഗിക പരിപാടികൾക്ക് തുടക്കമായത്.
കൂടിക്കാഴ്ചയിൽ ഇരു രാഷ്ട്രങ്ങളും തമ്മിൽ നിലവിലുള്ള ഉഭയകക്ഷിബന്ധവും പ്രാദേശികവും അന്തർദേശീയവുമായ വിവിധ വിഷയങ്ങളും ചർച്ച ചെയ്തു. തുടർന്ന് ഇറാനിയൻ വിദേശകാര്യമന്ത്രി ജവാദ് ദാരിഫുമായും യൂസുഫ് ബിൻ അലവി ചർച്ച നടത്തി.
ഇരുരാഷ്ട്രങ്ങളും തമ്മിലെ സഹകരണം വിപുലപ്പെടുത്തുന്നതിെൻറ സാധ്യതകളെ കുറിച്ചും മേഖലയിലെ വിവിധ സംഭവവികാസങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു. ഇരു രാഷ്ട്രങ്ങളിലെയും വിദേശകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയുടെ ഭാഗമായി. ഇറാനും ഒമാനും തമ്മിൽ നിലനിൽക്കുന്ന സഹോദര തുല്യമായ ബന്ധം കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് പ്രസിഡൻറ് റൂഹാനി കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാണിച്ചതായി ഇറാൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.