മസ്കത്ത്: 19ാമത് ഗൾഫ് മാർത്തോമാ യൂത്ത് കോൺഫറൻസ് വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ മസ്കത്തിൽ നടക്കും. മാർത്തോമാ സഭയുടെ ഗൾഫിലെ വിവിധ ഇടവകകളിൽനിന്നുള്ള പ്രതിനിധികളാണ് യുവജനസംഗമത്തിൽ പെങ്കടുക്കുക. ഇരുപതോളം പള്ളികളിൽനിന്നായി ആയിരത്തിലധികം പ്രതിനിധികൾ സംഗമത്തിൽ പെങ്കടുക്കും. ‘അതിരുകൾ കവിയുന്ന ദൈവസ്നേഹം’ എന്നതാണ് ഇൗ വർഷത്തെ സമ്മേളനത്തിെൻറ ചിന്താവിഷയമെന്നും സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
റൂവി സെൻറ് തോമസ് ചർച്ചിൽ വെള്ളിയാഴ്ച വൈകീട്ട് 3.30ന് ഒമാൻ മതകാര്യ മന്ത്രാലയം ഡയറക്ടർ ജനറൽ അഹമ്മദ് ഖാമീസ് അൽ ബാഹ്രി സംഗമത്തിെൻറ ഉദ്ഘാടനം നിർവഹിക്കും. മാർത്തോമ യുവജനസഖ്യം പ്രസിഡൻറും രക്ഷാധികാരിയുമായ ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. സഭയുടെ തിരുവനന്തപുരം, കൊല്ലം ഭദ്രാസനാധിപൻ ഫാ. േഡാ. ജോസഫ് മാർ ബർണബാസ് എപ്പിസ്കോപ്പ മുഖ്യസന്ദേശം നൽകും. കോൺഫറൻസിെൻറ ഭാഗമായുള്ള സുവനീർ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പുനീത് ശർമ പ്രകാശനം ചെയ്യും.
വിവിധ സെഷനുകളിലായി റിട്ട.ഡി.ജി.പി ഡോ. അലക്സാണ്ടർ ജേക്കബ് െഎ.പി.എസ്, പദ്മശ്രീ സിസ്റ്റർ സുധ വർഗീസ്, ഫാ. ബോബി ജോസ് കട്ടിക്കാട്, സാഹിത്യകാരൻ സുഭാഷ്ചന്ദ്രൻ, ട്രാൻസ്ജെൻഡേഴ്സിെൻറ ഉന്നമനത്തിന് പ്രവർത്തിക്കുന്ന ഡോ. അക്കായ് പദ്മശാലി, ബോബിമാത (കുവൈത്ത്), ക്രൈസ്തവ ഗാനരചയിതാവ് സന്തോഷ്ജോർജ്, കിഡ്സ് കോൺഫറൻസ് ലീഡർ ജെസ്സൻ ജോസഫ് തുടങ്ങി സാമൂഹിക, സാംസ്കാരിക, സാഹിത്യ രംഗത്തെ പ്രമുഖർ ക്ലാസുകൾക്ക് നേതൃത്വം നൽകും.
സംഗമം രക്ഷാധികാരി ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ, ചെയർമാൻ ഫാ. ജാക്സൺ ജോസഫ്, വൈസ് ചെയർമാൻ ഫാ. ജോൺസൺ വർഗീസ്, മാർത്തോമ യുവജനസഖ്യം ജനറൽ സെക്രട്ടറി ഫാ. ബേബി ജോൺ, സംഗമം ജോ. കൺവീനർമാരായ സന്തോഷ് കോവൂർ, സ്റ്റാൻലി വി.സണ്ണി, സെക്രട്ടറി സിബി യോഹന്നാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.