മസ്കത്ത്: ഫലസ്തീനിൽ ഒൗദ്യോഗിക സന്ദർശനത്തിനെത്തിയ വിദേശകാര്യമന്ത്രി യൂസുഫ് ബിൻ അലവി പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായും പി.എൽ.ഒ നേതാക്കളുമായും ചർച്ച നടത്തി. മഹ്മൂദ് അബ്ബാസ് ഫലസ്തീെൻറ ഉന്നത ബഹുമതിയും യൂസുഫ് ബിൻ അലവിക്ക് സമ്മാനിച്ചു. ഫലസ്തീൻ പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങളും അറബ്ജനതക്ക് നൽകുന്ന സേവനവും മുൻനിർത്തിയാണ് ബഹുമതി നൽകിയത്. പി.എൽ.ഒ എക്സിക്യൂട്ടിവ് കമ്മിറ്റി സെക്രട്ടറി ഡോ.സെയ്ബ് എർക്കത്ത്, ഫത്താഹ് സെൻട്രൽ കമ്മിറ്റി അംഗങ്ങൾ എന്നിവരുമായും അദ്ദേഹം ചർച്ച നടത്തി. ബെത്ലഹെം, ഹെബ്രോൺ, അൽഖുദ്സ് സർവകലാശാല എന്നിവിടങ്ങളും വിദേശകാര്യമന്ത്രിയും സംഘവും സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.