ഒമാനി യുവ കവയിത്രി ഹിലാല അൽ ഹമദാനി നിര്യാതയായി

മസ്കത്ത്​: ഒമാനിലെ യുവ കവയിത്രി ഹിലാല അൽ ഹമദാനി നിര്യാതയായി. പക്ഷാഘാതത്തെ തുടർന്ന് ബുധനാഴ്ച പുലർച്ചെയായിരുന്നു മരണം​. മൂന്ന് ദിവസം മുമ്പ് ഹിലാല കുഞ്ഞിന്​ ജൻമം നൽകിയിരുന്നു. ഇതിന്​​ ശേഷമാണ് പക്ഷാഘാതം ഉണ്ടായത്.

ഹിലാലയുടെ അപ്രതീക്ഷിത വിയോഗ വാർത്ത നിരവധി കവിതാസ്വാദകരെയും മറ്റും സങ്കടത്തിലാഴ്ത്തി. നിരവധി ആളുകൾ സാമൂഹിക മാധ്യമങ്ങളിൽ അനുശോചന സന്ദേശവുമായി എത്തുകയും ചെയ്തു.

അബുദാബിയിൽ നടന്ന ‘മില്യൺസ് പൊയറ്റ്’ മത്സരത്തിന്റെ രണ്ടാം പതിപ്പിൽ പങ്കെടുത്തിരുന്നു. സുൽത്താനേറ്റിലെ റേഡിയോ അവതാരക എന്ന നിലയിലും പ്രശസ്തയാണ് ഹിലാല.

Tags:    
News Summary - Young Omani poet Hilala Al Hamdani has passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.