ലോ​ക ജ​നാ​ധി​പ​ത്യ സൂ​ചി​ക: ഗ​ൾ​ഫ്​ ​മേ​ഖ​ല​യി​ൽ ഒ​മാ​ന്​ മൂ​ന്നാം സ്ഥാ​നം

മ​സ്ക​ത്ത്​: ക​ഴി​ഞ്ഞ വ​ർ​ഷ​​ത്തെ ലോ​ക ജ​നാ​ധി​പ​ത്യ സൂ​ചി​ക​യി​ൽ ഗ​ൾ​ഫ്​ ​മേ​ഖ​ല​യി​ൽ ഒ​മാ​ൻ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ബ്രി​ട്ടീ​ഷ് ഇ​ക്ക​ണോ​മി​സ്റ്റ് മാ​സി​ക​യു​ടെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ യൂ​നി​റ്റാ​ണ്​ പ​ട്ടി​ക ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്​. ഒ​ന്നും ര​ണ്ടും സ്ഥാ​ന​ത്ത്​ യ​ഥാ​ക്ര​മം കു​വൈ​ത്തും ഖ​ത്ത​റു​മാ​ണു​ള്ള​ത്. യു.​എ.​ഇ നാ​ലാ​മ​തും ബ​ഹ്​​റൈ​ൻ അ​ഞ്ചാം സ്ഥാ​ന​ത്തു​മാ​ണ്​ വ​രു​ന്ന​ത്​.

സൗ​ദി അ​റേ​ബ്യ ആ​റാം സ്ഥാ​ന​ത്താ​ണു​ള്ള​ത്. ആ​ഗോ​ളാ​ടി​സ്ഥാ​ന​ത്തി​ൽ അ​ഞ്ച്​ സ്ഥാ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി സു​ൽ​ത്താ​നേ​റ്റ്​​സ്​ 125ൽ ​എ​ത്തി. 2021ൽ 130ാം ​സ്ഥാ​ന​ത്താ​യി​രു​ന്നു ഒ​മാ​ൻ. ആ​ഗോ​ള​ത​ല​ത്തി​ൽ നോ​ർ​വേ​യാ​ണ് സൂ​ചി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്. ന്യൂ​സി​ല​ൻ​ഡും അ​യ​ർ​ല​ൻ​ഡു​മാ​ണ്​ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ. അ​ഫ്ഗാ​നി​സ്ഥാ​ൻ അ​വ​സാ​ന സ്ഥാ​ന​ത്തും മ്യാ​ന്മ​ർ തൊ​ട്ടു​മു​ന്നി​ലു​മാ​ണു​ള്ള​ത്.

Tags:    
News Summary - World Democracy Index: Oman ranks 3rd in Gulf region

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.