മസ്‌കത്തില്‍ നടന്ന മൊര്‍ത്ത് മറിയം വനിത സമാജത്തിന്റെ ഒമാന്‍ സോണല്‍ കോണ്‍ഫറന്‍സ്

വനിത സമാജം ഒമാന്‍ സോണല്‍ കോണ്‍ഫറന്‍സ്

മസ്‌കത്ത്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ വനിത വിഭാഗമായ മൊര്‍ത്ത് മറിയം വനിത സമാജത്തിന്റെ ഒമാന്‍ സോണല്‍ കോണ്‍ഫറന്‍സ് മസ്‌കത്തില്‍ നടന്നു. ഹൈമോനൂസോ 2023 എന്ന പേരില്‍ മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവക ആതിഥ്യമരുളിയ കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്താ നിര്‍വഹിച്ചു.

വനിതാ സമാജം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. ഫിലിപ്പ് തരകന്‍ മുഖ്യ പ്രഭാഷണം നടത്തി. ഇടവക വികാരി ഫാ. വര്‍ഗീസ് റ്റിജു ഐപ്പ്, അസോസ്സിയേറ്റ് വികാരി ഫാ. എബി ചാക്കോ, വനിതാ സമാജം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. സി എസ് മാത്യു, സെക്രട്ടറി ബീന ജോണ്‍, ഇടവക ട്രസ്റ്റി ബിജു ജോര്‍ജ്, സഭാ മാനേജിങ്​ കമ്മിറ്റി അംഗം ഏബ്രഹാം മാത്യു, ഭദ്രാസന കൗണ്‍സില്‍ അംഗം ജോസ് തോമസ് എന്നിവര്‍ സംസാരിച്ചു. മസ്‌കത്ത്​ യൂണിറ്റ് സെക്രട്ടറി സിനു കോശി സ്വാഗതവും ഡെയ്‌സി ബാബു നന്ദിയും പറഞ്ഞു. കോണ്‍ഫറന്‍സിന്റെ ഭാഗമായി ക്ലാസ്സ്, പൊതു ചര്‍ച്ച, റിപ്പോര്‍ട്ട് അവതരണം, ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികള്‍ നടത്തിട്ടു. ചടങ്ങില്‍ ഒമാന്‍ റീജിയന്റെ പുതിയ സെക്രട്ടറിയായി സിനോബി സുനുവിനെയും ജോയിന്റ് സെക്രട്ടറിയായി ബിന്ദു ജിജിയെയും തെരഞ്ഞെടുത്തു. ഒമാനിലെ വിവിധ ഇടവകകളില്‍ നിന്നായി 150ഓളം പ്രതിനിധികള്‍ പങ്കെടുത്തു.

Tags:    
News Summary - Women's Samajam Oman Zonal Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.