മസ്കത്ത്: ഒമാനിലെ ആദ്യ കാറ്റാടിപ്പാടത്തിെൻറ നിർമാണം വൈകാതെ ആരംഭിക്കും. രണ്ടുവർഷത്തിനുള്ളിൽ ഇത് പ്രവർത്തന സജ്ജമാകും. ഇത് പുനരുപയോഗിക്കുന്ന ഉൗർജ മേഖലയിലെ സുപ്രധാന കാൽവെപ്പായി തീരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന കേന്ദ്രം ദോഫാർ ഗവർണറേറ്റിലെ ഹാർവീലിലാണ് നിർമിക്കുന്നത്. റൂറൽ ഏരിയാസ് ഇലക്ട്രിസിറ്റി കമ്പനിയുടെയും (റായ്കോ) യു.എ.ഇയിലെ മസ്ദറിെൻറയും സംയുക്ത സംരംഭമായ കാറ്റാടിപ്പാടം നിർമാണം പൂർത്തിയാകുേമ്പാൾ 50 മെഗാവാട്ടിെൻറ വൈദ്യുതി ഉൽപാദനശേഷിയാണ് ഉണ്ടാവുക.
രണ്ടു ലക്ഷം സ്ക്വയർ മീറ്റർ സ്ഥലത്തായി നിർമാണം പൂർത്തിയാകുന്ന കാറ്റാടിപ്പാടത്തിൽ 25 ടർബൈനുകൾ വീതമാകും ഉണ്ടാവുക. ഒാരോന്നിനും മൂന്നു മെഗാവാട്ട് വീതം വൈദ്യുതി ഉൽപാദന ശേഷിയാകും ഉണ്ടാവുക. തറനിരപ്പിൽ നിന്ന് 120 മീറ്റർ മുതൽ 145 മീറ്റർ വരെ ഉയരത്തിലാകും ഒാേരാ ടർബൈനുകളും സ്ഥാപിക്കുക. തണുപ്പുകാലത്ത് ദോഫാർ ഗവർണറേറ്റിലെ വൈദ്യുതി ഉപയോഗത്തിെൻറ അമ്പത് ശതമാനത്തിന് ഇവിടെ നിന്നുള്ള വൈദ്യുതി മതിയാകുമെന്നാണ് കണക്കുകൾ. ഒമാൻ പവർ ആൻഡ് വാട്ടർ പ്രൊക്യുർമെൻറ് കമ്പനിയുമായുള്ള പവർ പർച്ചേഴ്സ് കരാർ പ്രകാരം ‘റായ്കോ’ ആയിരിക്കും കാറ്റാടിപ്പാടം പ്രവർത്തിപ്പിക്കുക. ഒമാൻ -യു.എ.ഇ സഹകരണത്തിെൻറ ഉത്തമ ഉദാഹരണമായിരിക്കും പദ്ധതിയെന്ന് കമ്പനിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.