കുവൈത്ത് സിറ്റി: കുവൈത്ത് ആസ്ഥാനമായുള്ള കുവൈത്ത് വതനിയ എയർവേസ് അഞ്ചുവർഷത്തിന് ശേഷം ചൊവ്വാഴ്ച സർവിസ് പുനരാരംഭിക്കുന്നു. ജോർജിയയിലേക്കാണ് ആദ്യ സർവിസ്. വൈകാതെ അസർബൈജാൻ, ബോസ്നിയ, ഹെർസഗോവിന എന്നിവിടങ്ങളിലേക്ക് വ്യോമഗതാഗതം ആരംഭിക്കും. അൽ തുവൈജിരി ഗ്രൂപ്പിെൻറ നേതൃത്വത്തിൽ 10 ദശലക്ഷം ദീനാർ മുതൽമുടക്കിൽ ആരംഭിച്ച വതനിയ എയർവേസ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2011ലാണ് പ്രവർത്തനം നിർത്തിവെച്ചത്. ഇന്ത്യ, യു.എ.ഇ, ഇൗജിപ്ത്, ലബനാൻ, ജോർഡൻ, ഇറാൻ, പാകിസ്താൻ, യൂറോപ്പ് എന്നിവിടങ്ങളിലേക്കും സർവിസ് ആരംഭിക്കാൻ കമ്പനിക്ക് പദ്ധതിയുണ്ടെന്ന് പി.ആർ ഡയറക്ടർ ലൻആ അൽ റാഷിദ് വ്യക്തമാക്കി.
ജോർജിയയിലേക്ക് കുവൈത്തിൽനിന്ന് നേരിട്ടുള്ള വിമാന സർവിസ് ജൂലൈ 11ന് ആരംഭിച്ച് ഒക്ടോബർ 29 വരെ തുടരും. ആഴ്ചയിൽ മൂന്ന് സർവിസുകളാണ് ഉണ്ടാവുക. തിങ്കൾ, ചൊവ്വ, വെള്ളി ദിവസങ്ങളിലുള്ള സർവിസിന് എയർബസ് എ320 എയർക്രാഫ്റ്റുകളാണ് ഉപയോഗിക്കുക. കുവൈത്ത് എയർവേസ് അടക്കമുള്ള വിമാനക്കമ്പനികളുമായി മത്സരിച്ച് വ്യോമഗതാഗത മേഖലയിൽ ശക്തമായ സാന്നിധ്യമാവാനാണ് വതനിയ എയർവേസ് ശ്രമിക്കുന്നത്. പുതിയൊരു കമ്പനികൂടി സജീവമാവുന്നതോടെ ഇന്ത്യക്കാരടക്കമുള്ള പ്രവാസികൾക്ക് ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.