മസ്കത്ത്: മലേഷ്യയിൽ ഇൗമാസം അവസാനം മുതൽ നടക്കുന്ന അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെൻറിെൻറ യോഗ്യതാ മത്സരത്തിനായുള്ള ഒമാൻ ക്രിക്കറ്റ് ടീമിൽ രണ്ടു മലയാളികളും ഇടംനേടി. മലപ്പുറം സ്വദേശി സനിൻ നിസാർ ഫഹദും കോട്ടയം സ്വദേശി ഹരികേശവുമാണ് അന്തിമ ഇലവനിൽ സ്ഥാനം പിടിച്ച മലയാളി താരങ്ങൾ. അൽ ഗൂബ്ര ഇന്ത്യൻ സ്കൂൾ ക്രിക്കറ്റ് ടീമിലെ മികച്ച ബാറ്റ്സ്മാനാണ് സനിൻ. ദാർസൈത്ത് സ്കൂൾ ടീമിലെ പേസ് ബൗളറും ഒാൾ റൗണ്ടറുമാണ്. സ്കൂൾ ടീമിലെ മികച്ച പ്രകടനമാണ് ഇരുവർക്കും ദേശീയ ടീമിലേക്ക് വാതിൽ തുറന്നത്. അമിറാത്തിൽ നടന്ന ഒരു മാസത്തെ ക്യാമ്പിന് ശേഷമാണ് മലേഷ്യയിലേക്കുള്ള അന്തിമ ഇലവനെ പ്രഖ്യാപിച്ചത്. ഇൗ മാസം 29ന് ടീം മലേഷ്യയിലേക്ക് തിരിക്കും.
രണ്ടാം ക്ലാസ് മുതൽ ക്രിക്കറ്റ് ലോകത്ത് സജീവമാണ് മലപ്പുറം മക്കരപ്പറമ്പ് സ്വദേശി സനിൻ. രണ്ടു മുതൽ ആറാം ക്ലാസ് വരെ ലണ്ടനിലായിരുന്നു പഠനം. ലണ്ടനിലെ ഹാർട്ട്ലി പ്രൈമറി സ്കൂളിലെ പ്രിൻസിപ്പലായിരുന്ന മക്നീൽ ആണ് മകെൻറ പ്രതിഭയെ കണ്ടെത്തിയതെന്ന് പിതാവ് നിസാർ പറയുന്നു. ഒമാനിൽ എത്തിയ ശേഷം ബോഷറിലെ ഒളിമ്പിക് അക്കാദമിയിൽ ചേർന്നു. കഴിഞ്ഞവർഷം മുതൽ വാദി കബീറിലെ മസ്കത്ത് ക്രിക്കറ്റ് കോച്ചിങ് സെൻററിലേക്ക് മാറി. ബംഗളൂരുവിലെ കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ക്രിക്കറ്റിലും പരിശീലനം തേടിയിട്ടുണ്ട്. അണ്ടർ 14 കേരള ടീമിൽ കളിച്ചിട്ടുള്ള സനിൻ അണ്ടർ 16 വിഭാഗത്തിൽ സ്റ്റേറ്റ് ക്യാമ്പ് വരെയെത്തിയിട്ടുണ്ട്. ഒമാൻ കായിക മന്ത്രാലയത്തിന് കീഴിൽ മൃഗഡോക്ടറാണ് പിതാവ് നിസാർ. ഒമാൻ നാഷനൽ കൺസ്ട്രക്ഷനിൽ ഫിനാൻസ് മാനേജറായ ഹാജറയാണ് മാതാവ്. അൽ ഗൂബ്ര സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ് സനിൻ ഇപ്പോൾ.
ദാർസൈത്ത് ഇന്ത്യൻ സ്കൂളിൽ 11ാം ക്ലാസ് വിദ്യാർഥിയാണ് ഹരി കേശവ്. കോട്ടയം പൂഞ്ഞാർ സ്വദേശിയും മസ്കത്തിൽ ട്രാവൽ കൺസൽട്ടൻറുമായ പ്രമോദിെൻറയും ഹയർ കോളജ് ഒാഫ് ടെക്നോളജിയിൽ െലക്ചറർ ആയ രഞ്ജിനിയുടെയും മകനാണ്. ചെറുപ്പം മുതൽ കളിക്കമ്പക്കാരനായിരുന്ന ഹരി കേശവ് 2014 മുതലാണ് പരിശീലനം തുടങ്ങിയത്. ബോഷറിലെ ഒളിമ്പിക് അക്കാദമിയിലെ പരിശീലനം ഏറെ സഹായകരമായതായി ഹരി കേശവ് പറയുന്നു. മികച്ച അത്ലറ്റ്കൂടിയായ ഇൗ കൊച്ചുമിടുക്കൻ സ്കൂളിന് വേണ്ടി വിവിധ കായികയിനങ്ങളിലും മൽസരിച്ചിട്ടുണ്ട്. ദാർസൈത്ത് സ്കൂളിലെ ഡെപ്യൂട്ടി ഹെഡ്ബോയ് കൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.