സൂ​റി​ൽ പി​ടി​യി​ലാ​യ​യാ​ളി​ൽ നി​ന്ന്​ ക​ണ്ടെ​ടു​ത്ത തൊ​ണ്ടി​മു​ത​ൽ

മനുഷ്യക്കടത്ത്​ കേസിൽ രണ്ട്​ വിദേശികൾ പിടിയിൽ

മ​സ്​​ക​ത്ത്​: മ​നു​ഷ്യ​ക്ക​ട​ത്ത്​ കേ​സി​ൽ ര​ണ്ട്​ വി​ദേ​ശി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. ഏ​ഷ്യ​ൻ വം​ശ​ജ​രെ​യാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. വീ​ട്ടു​ജോ​ലി​ക്കാ​രി​ക​ളെ ആ​ക​ർ​ഷ​ക ശ​മ്പ​ള​മു​ള്ള ജോ​ലി പ​റ​ഞ്ഞ്​ പ്ര​ലോ​ഭി​പ്പി​ക്കു​ക​യാ​ണ്​ ഇ​വ​ർ ചെ​യ്​​തി​രു​ന്ന​ത്. തു​ട​ർ​ന്ന്​ ജോ​ലി ചെ​യ്യു​ന്ന സ്​​ഥ​ല​ത്ത്​ നി​ന്ന്​ പു​റ​ത്തു​ചാ​ടി​ച്ച ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തി വേ​ശ്യാ​വൃ​ത്തി​ക്ക്​ നി​ർ​ബ​ന്ധി​ത​രാ​ക്കു​ക​യാ​ണ്​ ചെ​യ്​​തി​രു​ന്ന​തെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

വീ​ടു​ക​ൾ കു​ത്തി​ത്തു​റ​ന്ന്​ ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ വി​ദേ​ശി​യെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. സൂ​ർ വി​ലാ​യ​ത്തി​ലാ​ണ്​ പ്ര​തി ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ഇ​യാ​ൾ ഏ​ത്​ രാ​ജ്യ​ക്കാ​ര​ൻ ആ​ണെ​ന്ന വി​വ​രം വ്യ​ക്​​ത​മാ​ക്കി​യി​ട്ടി​ല്ല. നി​ര​വ​ധി വീ​ടു​ക​ളി​ൽ​നി​ന്ന്​ ഇ​യാ​ൾ സ്വ​ർ​ണ​വും പ​ണ​വും ക​വ​ർ​ന്ന​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.