തിരുവനന്തപുരം സ്വദേശിയെ ഒമാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി 

മസ്​കത്ത്​: തിരുവനന്തപുരം സ്വദേശിയെ റൂവിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ വേങ്ങോട്​ പാളയംകുന്ന്​ തനൂജ കോ​േട്ടജിൽ റഹീം അബ്​ദുൽ അസീസി​​​​െൻറ മകൻ നൗഫൽ ആബിദ റഹീം (25) ആണ് മരിച്ചത്​. റൂവിയിലെ സ്വകാര്യ നിർമാണ കമ്പനിയുടെ ഒാഫീസിൽ ഞായറാഴ്​ച ഉച്ചയോടെയാണ്​ മൃതദേഹം കണ്ടെത്തിയത്​. സിവിൽ എഞ്ചിനീയറായ നൗഫൽ രണ്ടുവർഷത്തിലധികമായി ഒമാനിലുണ്ട്​. ജോലി ചെയ്​തിരുന്ന കമ്പനി പൂട്ടിയതിനെ തുടർന്ന്​ മറ്റു പ്രൊജക്​ടുകളിൽ സഹകരിച്ചുവരുകയായിരുന്നു.

ജോലി ചെയ്​തിരുന്ന കമ്പനിയുടെ ഒാഫീസിലായിരുന്നു മരണം​. നൗഫൽ പതിവായി ഒാഫീസിൽ വന്ന്​ താമസിക്കാറുള്ളതാണെന്ന്​ കമ്പനിയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ഒമാനിലെ വിസ കാൻസൽ ചെയ്​ത്​ വൈകാതെ ഖത്തറിലേക്ക്​ പോകാനിരിക്കുകയുമായിരുന്നു. ഞായറാഴ്​ച രാവിലെ ഒാഫീസ്​ തുറക്കാതിരുന്നതിനെ തുടർന്ന് പൊലിസിൽ വിവരമറിയിച്ചു. തുടർന്ന്​ ​ പൊലിസ്​ എത്തി വാതിൽ പൊളിച്ച്​ അകത്ത്​ കടന്നപ്പോഴാണ്​ മൃതദേഹം കണ്ടെത്തിയത്​. ആബിദ നബീസയാണ്​ മാതാവ്​.

Tags:    
News Summary - Trivandrum Native Suicide at Oman-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.