മസ്കത്ത്: ഒമ്പതാമത് ടൂർ ഒാഫ് ഒമാൻ സൈക്ലിങ് മത്സരത്തിൽ 12 രാജ്യങ്ങളിൽനിന്നുള്ള 18 ടീമുകൾ പെങ്കടുക്കും. അതേസമയംം, കഴിഞ്ഞ തവണത്തെ ജേതാവ് ബെൽജിയൻ താരം ബെൻ ഹെർമൻസ് (ബി.എം.സി റേസിങ് ടീം) പെങ്കടുക്കുന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. ഇതു സംബന്ധിച്ച ചർച്ചകൾ നടന്നുവരുകയാണ്. മത്സരം ഫെബ്രുവരി 13 മുതൽ 18 വരെ നടക്കുമെന്ന് ടൂർ ഒാഫ് ഒമാൻ മസ്കത്ത് നഗരസഭ മാധ്യമ കോഒാഡിനേറ്റർ ഹബീബ് അൽസവാവി വ്യക്തമാക്കി. മത്സര റൂട്ടുകൾ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മസ്കത്തിന് പുറത്ത് ടൂർ സംഘങ്ങൾക്ക് താമസമുറികൾ കണ്ടെത്താൻ പ്രയാസമാണ്. എങ്കിലും സാഹചര്യങ്ങൾ സൂക്ഷ്മമായി വിലയിരുത്തി വരുകയാണ്. പുതുതായി ആരംഭിക്കുന്ന ഹോട്ടലുകൾ ശ്രദ്ധിക്കുന്നുണ്ട്. ഭാവിയിലെ മത്സര റൂട്ടുകളിൽ സലാല ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നും ഹബീബ് അൽസവാവി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.