മസ്കത്ത്: ഓയിൽ മേഖലയിൽനിന്ന് കേബിളുകളും ഉപകരണങ്ങളും മോഷ്ടിച്ച കേസിൽ രണ്ടുപേരെ ഓയിൽ ആൻഡ് ഗ്യാസ് ഫെസിലിറ്റീസ് സുരക്ഷാ കമാൻഡ് യൂനിറ്റ് അറസ്റ്റ് ചെയ്തു. പ്രതികളിൽ ഒരാൾ ആഫ്രിക്കൻ പൗരനാണെന്നും ഇയാൾ ഓയിൽ കൺസഷൻ മേഖലയിലേക്ക് അനധികൃതമായി കടന്നതായും പൊലീസ് അറിയിച്ചു.
മോഷണസാധനങ്ങൾ കടത്താൻ സഹായം ചെയ്ത ഏഷ്യൻ പൗരനാണ് പിടിയിലായ രണ്ടാം പ്രതി. എണ്ണ ഉത്ഖനന പ്രക്രിയയിൽ ഉപയോഗിക്കുന്ന കേബിളുകൾ, ഉപകരണങ്ങൾ തുടങ്ങിയവയാണ് മോഷണം പോയ വസ്തുക്കൾ. പിടിയിലായവർക്കെതിരെ ആവശ്യമായ നിയമനടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.