ആറുമാസം കഴിഞ്ഞ വിദേശികൾക്ക്​ ഒമാനിലേക്ക്​ തിരികെ വരാനുള്ള സൗകര്യം നിർത്തലാക്കി

മസ്​കത്ത്​: ആറുമാസത്തിൽ കൂടുതൽ രാജ്യത്തിന്​ പുറത്ത്​ കഴിഞ്ഞ റെസിഡൻറ്​ വിസയിലുള്ള വിദേശികൾക്ക്​ ഒമാനിലേക്ക്​ തിരികെ വരാൻ ഏർപ്പെടുത്തിയിരുന്ന സൗകര്യം നിർത്തലാക്കി. ഇതോടൊപ്പം വിദേശതൊഴിലാളി രാജ്യത്തിന്​ പുറത്തായിരിക്കെ ഒാൺലൈനിൽ വിസ പുതുക്കാനുള്ള സൗകര്യവും എടുത്തുകളഞ്ഞു​.

കോവിഡ്​ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഇളവുകൾ നീക്കം ചെയ്യുന്നതി​െൻറ ഭാഗമായാണ് നടപടി. വ്യോമഗതാഗതം സാധാരണ നിലയിലായവുകയും വിദേശത്ത്​ കുടുങ്ങിയവരെല്ലാം തിരികെയെത്തുകയും ചെയ്​തതിനാലാണ്​ ഇളവുകൾ ഒഴിവാക്കിയതെന്ന്​ റോയൽ ഒമാൻ പൊലീസ്​ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്​ നൽകിയ സർക്കുലറിൽ വ്യക്​തമാക്കുന്നു. കഴിഞ്ഞ ജനുവരി ഒന്ന്​ മുതലാണ്​ വിസാ നിയമത്തിലെ നിബന്ധനകൾ പുനഃസ്​ഥാപിച്ചത്​.

ഒമാനിലെ വിസാ നിയമമനുസരിച്ച് തൊഴിൽ വിസയിലുള്ളവർ 180 ദിവസത്തിൽ കൂടുതൽ രാജ്യത്തിന്​ പുറത്ത്​ തങ്ങരുത്​. ഇങ്ങനെ വരുന്നപക്ഷം വിസ റദ്ദാകും. കോവിഡ്​ പശ്ചാത്തലത്തിൽ കഴിഞ്ഞ ജൂലൈ അവസാനം മുതലാണ്​ ഇൗ നിയമത്തിൽ താൽക്കാലിക ഇളവ്​ നൽകിയത്​.

ഇൗ ഇളവ്​ പ്രകാരം സ്​പോൺസറുടെ സമ്മതപത്രം ഉണ്ടെങ്കിൽ ഇക്കാലയളവ്​ കഴിഞ്ഞവർക്കും ഒമാനിലേക്ക്​ തിരികെയെത്താൻ സാധിച്ചിരുന്നു. ഏതെങ്കിലും കാരണവശാൽ 180 ദിവസത്തിൽ കൂടുതൽ രാജ്യത്തിന്​ പുറത്ത്​ കുടുങ്ങിയ വിദേശ തൊഴിലാളികളെ ഒമാനിലേക്ക്​ തിരികെ കൊണ്ടുവരണമെങ്കിൽ സ്​പോൺസർമാർ അതാത്​ എമിഗ്രേഷൻ ഒാഫിസുകളിൽ ബന്ധപ്പെടണം. എമിഗ്രേഷൻ അധികൃതർക്ക്​ സാഹചര്യം ബോധ്യപ്പെടുന്ന പക്ഷം നിലവിലെ വിസ റീ ഇഷ്യൂ ചെയ്​ത്​ നൽകുന്നതാണ്​.

Tags:    
News Summary - The facility for foreigners to return to Oman after six months has been suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.