മസ്കത്ത്: ഒമാനിലെ ബഹ്ലയിൽ നിര്യാതനായി തൃശൂർ കേച്ചേരി സ്വദേശി എരനെല്ലൂര്‍ വീട്ടില്‍ കുമാറിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. ഒമാന്‍ തൃശ്ശൂര്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിൽ ആണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്കയച്ചു എന്ന് സെക്രട്ടറി അഷറഫ് വാടാനപ്പിള്ളി അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് ബഹ്ലയിലെ ബിസിയയില്‍ ഇദ്ദേഹം മരണപ്പെടുന്നത്.
എന്നാൽ മൃതദേഹം കൊണ്ടുപോകുന്നതിൽ സാമ്പത്തിക പ്രയാസങ്ങൾ നേരിട്ടതോടെ ഒമാൻ തൃശൂർ ഓർഗനൈസേഷൻ ഉത്തരവാദിത്വം ഏറ്റെടുക്കുകയായിരുന്നു.
നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ഒമാന്‍ തൃശ്ശൂര്‍ ഓര്ഗനൈസേഷന് സെക്രട്ടറി അഷ്റഫ് വാടാനപ്പള്ളി, പ്രസിഡന്റ് നസീർ തിരുവത്ര, ഒ.ടി.ഒ കെയർ ആൻഡ് കമ്പാക്ഷൻ കൺവീനർ അബ്ദുസമദ് അഴിക്കോട്, ടീം ലീഡർ ഹസ്സൻ കേച്ചേരി, യൂസുഫ് ചേറ്റുവ എന്നിവർ നേതൃത്വം നൽകി. അന്തിമ കർമം വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.