ആദം-തുംറൈത്ത് ഇരട്ടപാതയിൽ പുതുതായി ഗതാഗതത്തിന് തുറന്ന ഭാഗം
മസ്കത്ത്: ദാഖിലിയ-അൽവുസ്ത ഗവർണറേറ്റുകളെ ദോഫാറുമായി ബന്ധിപ്പിക്കുന്ന സുപ്രധാന റോഡ് നിർമാണ പദ്ധതിയായ ആദം-ഹൈമ-തുംറൈത്ത് ഇരട്ടപാതയുടെ ഒരു ഭാഗം ഗതാഗതത്തിനായി തുറന്നുകൊടുത്തു. 18 കിലോമീറ്റർ ഭാഗമാണ് വ്യാഴാഴ്ച തുറന്നത്. ആദമിൽനിന്ന് ഹൈമ വരെയുള്ള 317 കിലോമീറ്ററിലാണ് ആദ്യഘട്ട നിർമാണം നടക്കുന്നത്. ഇതിൽ 280 കിലോമീറ്റർ ഭാഗമാണ് ഇതുവരെ ഗതാഗതത്തിനായി തുറന്നത്. ഹൈമയിൽനിന്ന് തുംറൈത്ത് വരെയുള്ള 400 കിലോമീറ്ററിൽ ഇരട്ടപാത നിർമിക്കുന്നതിന് കരാർ നൽകിയിട്ടുണ്ട്. ഇരട്ടപാതയിലൂടെ ഗതാഗതം ആരംഭിച്ചതിനാൽ ഇൗ വർഷം ആദമിൽനിന്ന് ഹൈമ വരെയുള്ള ഭാഗത്ത് വാഹനാപകടങ്ങൾ വളരെ കുറവാണ്. പൂർത്തിയാകുേമ്പാൾ ഒമാനിലെ ഏറ്റവും ദൈർഘ്യമുള്ള ഇരട്ടപ്പാതയായി ഇത് മാറും. ദുകം പ്രത്യേക സാമ്പത്തിക മേഖലക്കും മരുഭൂമിയിലെ എണ്ണഖനന മേഖലകൾക്കും ഇൗ റോഡ് ഏറെ മുതൽകൂട്ടായിരിക്കും. ഖരീഫ് സീസണിൽ ദോഫാർ ഗവർണറേറ്റിലേക്കുള്ള വാഹനങ്ങൾക്കും ഇരട്ടപാത ഉപകാരപ്രദമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.