മസ്കത്ത്: ഗൂബ്ര ഇന്ത്യൻ സ്കൂളിലെ അധ്യാപകരുടെ ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ആയ വൈസ് മൈൻഡ്സ് അറ്റ് െഎ.എസ്.ജിയുടെ ഒന്നാം വാർഷികം ആഘോഷിച്ചു. ഡിവിഷൻ ഡി ഡയറക്ടർ ടി.എം ജമീൽ മുഹമ്മദ് ഷക്കീൽ മുഖ്യാതിഥിയായിരുന്നു. ‘സമാനതകൾ പങ്കുവെക്കുക വ്യത്യസ്തതകൾ ആഘോഷിക്കുക’ എന്ന ആശയത്തിലൂന്നി നടന്ന വാർഷികാഘോഷ ടോസ്റ്റ് മാസ്റ്റർ സെഷനിൽ അംഗങ്ങൾ മികച്ച പ്രഭാഷണ മികവ് കാഴ്ചവെച്ചു. ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിനെ പ്രതിനിധാനംചെയ്ത് റോബിൻ ആനന്ദ്, ജി. കുമാർ, ടി.എം. സൂര്യകാന്ത് കിർലോസ്കർ, ജോർജ് തോമസ്, ബിപിൻ കുര്യാക്കോസ്, സുനിൽ കാട്ടകത്ത് എന്നിവരും സ്കൂൾ പ്രിൻസിപ്പൽ പാപ്രി ഘോഷും പെങ്കടുത്തു. തുടർന്ന് കേക്ക് മുറിച്ചു. ശേഷം വൈസ് പ്രസിഡൻറ് ജി. ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മികച്ച അംഗങ്ങൾക്കുള്ള പുരസ്കാര ദാനവും നടന്നു. പ്രസിഡൻറ് ടി.എം. ശുഭ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.