ദോഫാർ അടക്കം ഒമാനിലെ വിനോദ സഞ്ചാര സ്​ഥലങ്ങൾ അടച്ചിടും

മസ്​കത്ത്​: വേനൽക്കാല ടൂറിസം സീസൺ മുൻനിർത്തി രാജ്യത്തെ വിവിധ വിനോദ സഞ്ചാര സ്​ഥലങ്ങൾ അടച്ചിടാൻ ചൊവ്വാഴ്​ച നടന്ന സുപ്രീം കമ്മിറ്റിയുടെ യോഗം തീരുമാനിച്ചു. ദോഫാർ ഗവർണറേറ്റ്​, മസീറ,ജബൽ അഖ്​ദർ, ജബൽഷംസ്​ എന്നിവയാണ്​ അടച്ചിടുക. ജൂൺ 13ന്​ ഉച്ചക്ക്​ 12 മണി മുതൽ ജൂലൈ മൂന്ന്​ വരെയായിരിക്കും അടച്ചിടൽ പ്രാബല്ല്യത്തിലുണ്ടാവുക. ഇൗ പ്രദേശങ്ങളിൽ വിനോദ സഞ്ചാരികളുടെ ഒരുവിധത്തിലുള്ള ഒത്തുചേരലുകളും അനുവദിക്കില്ലെന്ന്​ സുപ്രീം കമ്മിറ്റി അറിയിച്ചു. കോവിഡ്​ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ്​ തീരുമാനം. ഒാരോ പ്രദേശത്തെയും രോഗവ്യാപനത്തി​​െൻറ തോത്​ വിലയിരുത്തിയാകും തുടർ നടപടികൾ സ്വീകരിക്കുകയെന്നും അധികൃതർ അറിയിച്ചു. ബുധനാഴ്​ച മുതൽ കൂടുതൽ വാണിജ്യ-വ്യവസായ പ്രവർത്തനങ്ങൾക്ക്​ അനുമതി നൽകാനും സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ബന്ധപ്പെട്ട അധികൃതർ ഇതി​​െൻറ വിശദാംശങ്ങൾ പ്രഖ്യാപിക്കുമെന്നും അധികൃതർ അറിയിച്ചു.

 

Tags:    
News Summary - Supreme Committee: Key tourist destinations to be closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.