മസ്കത്ത്: യുവാക്കൾക്കിടയിൽ സംരംഭകത്വ സംസ്കാരം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സർക്കാർ നിധിയായ അൽ റഫദ് ഫണ്ടിൽനിന്നുള്ള സഹായം കൂടുതൽ പേർക്ക് ലഭ്യമാക്കും. 200ലധികം സംരംഭകർക്കാണ് ഇൗ വർഷം ഇതിെൻറ പ്രയോജനം ലഭിക്കുക. വാണിജ്യനിരക്കിലും താഴ്ന്ന വായ്പകളും മറ്റു സഹായങ്ങളുമാകും നൽകുകയെന്ന് അൽ റഫദ് ഫണ്ട് ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ താരീഖ് ബിൻ സുലൈമാൻ അൽ ഫാർസി പറഞ്ഞു. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പുറമെ സ്വദേശികൾക്കിടയിൽ സംരംഭകത്വ സംസ്കാരം വളർത്തിയെടുക്കാനും ഇത് സഹായകരമാകും. ചിലപ്പോൾ എണ്ണം ഇരുനൂറിലും ഉയരാൻ സാധ്യതയുണ്ടെന്ന് അൽ ഫാർസി പറഞ്ഞു. ഇൗ വർഷം ഇതുവരെ 40 മുതൽ 50 വരെ പേർക്ക് സഹായം നൽകിയിട്ടുണ്ട്. 40 ദശലക്ഷം റിയാലാണ് മൊത്തം ഫണ്ടിെൻറ ശേഷി. വിജയസാധ്യതയുള്ള പദ്ധതികൾ കണ്ടെത്തി സഹായം നൽകലാണ് വെല്ലുവിളി. പരിചയസമ്പന്നരെയും പരിശീലനത്തിന് വിധേയരായവരെയും ആണ് ഇതിനായി പരിഗണിക്കുകയെന്നും അൽ ഫാർസി പറഞ്ഞു.
റിയാദ(ചെറുകിട-ഇടത്തരം വ്യവസായ വികസന പൊതുഅതോറിറ്റി)യിൽ രജിസ്റ്റർ ചെയ്ത മുപ്പതിനായിരത്തോളം ചെറുകിട-ഇടത്തരം വ്യവസായ സ്ഥാപനങ്ങളാണ് ഒമാനിലുള്ളത്. രജിസ്റ്റർ ചെയ്യാത്തവയടക്കം എൺപതിനായിരത്തോളം സ്ഥാപനങ്ങൾ ഉണ്ടെന്നാണ് കണക്കുകൾ. ഒരു ചെറുകിട സ്ഥാപനം ‘റിയാദ’യിൽ രജിസ്റ്റർ ചെയ്തില്ലെങ്കിൽ സർക്കാറിെൻറ ആനുകൂല്യങ്ങൾ ലഭിക്കില്ല എന്നതാണ് വ്യവസ്ഥ. മൂന്നു വർഷം മുമ്പാണ് റഫദ് ഫണ്ട് നിലവിൽ വന്നത്. ഇതുവരെ 1842 സ്ഥാപനങ്ങൾക്ക് പിന്തുണ നൽകിയിട്ടുണ്ട്. ഇൗ വർഷം അവസാനത്തോടെ ഇത് രണ്ടായിരം ആക്കുകയാണ് ലക്ഷ്യമെന്നും അൽ ഫാർസി പറഞ്ഞു. രണ്ടര ശതമാനമാണ് വായ്പയുടെ പലിശനിരക്ക്. ഒാരോ മാസവും 80 ശതമാനത്തോളം തിരിച്ചടവ് ഉണ്ടെന്നും റഫദ് ഫണ്ട് മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.