മബേല: ശൈത്യകാലമായാലും സഇൗദ് സാലം അബ്ദുൽ അലിയുടെ കരിമ്പ് ജ്യൂസ് വിൽപനക്ക് തിരക്ക് കുറയുന്നില്ല. ദാഹമകറ്റാന്‍ വേണ്ടി മാത്രമുള്ളതല്ല കരിമ്പ് ജ്യൂസെന്നും കരിമ്പിെൻറ ഒൗഷധഗുണങ്ങൾ അറിയുന്നവർ നിരവധി പേർ തണുപ്പുകാലത്തും ഇത് കഴിക്കാൻ വരുന്നതായും ഇൗ സ്വദേശി യുവാവ് പറയുന്നു. കരളിെൻറ പ്രവര്‍ത്തനം സുഗമമായി നടക്കാനും ദഹനപ്രശ്നങ്ങൾ, മൂത്രക്കല്ല് എന്നിവക്കുള്ള പ്രതിരോധമായും കരിമ്പ് ഉപകാരപ്പെടുമെന്ന് അദ്ദേഹം പറയുന്നു. മബേല സൂഖ് തിജാരിയിലാണ് സഇൗദ് സാലം കച്ചവടം നടത്തുന്നത്. വൈകീട്ട് അഞ്ചുമുതൽ രാത്രി 12 വരെയാണ് പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.