മസ്കത്ത്: മുൻനിര ആതുരാലയ ശൃംഖലയായ സ്റ്റാർകെയർ ഗ്രൂപ്പിെൻറ ഏറ്റവും പുതിയ മെഡിക്കൽ സെൻറർ ബോഷറിൽ പ്രവർത്തനമാരംഭിച്ചു. തിങ്കളാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രാലയത്തിലെ പ്രൈവറ്റ് ഹെൽത്ത് എസ്റ്റാബ്ലിഷ്മെൻറ്സ് വിഭാഗം ഡയറക്ടർ ജനറൽ ഡോ. മാസെൻ അൽ ഖാബൂരി സെൻററിെൻറ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാർകെയർ ഗ്രൂപ് സ്ഥാപകനും ചെയർമാനുമായ ഡോ. സാദിഖ് കൊടക്കാട്ട്, സ്റ്റാർകെയർ ഹോസ്പിറ്റൽ വൈസ് ചെയർമാൻ ഡോ. സി.എം. നജീബ്, ഒാപറേഷൻസ് വിഭാഗം മാനേജർ റീജോ മാർട്ടിൻ ജോസഫ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. ബോഷറിൽ നിർദിഷ്ട മാൾ ഒാഫ് ഒമാൻ പദ്ധതി സ്ഥലത്തിനും മുഹമ്മദ് അൽ അമീൻ മസ്ജിദിനും സമീപമാണ് മെഡിക്കൽ സെൻറർ സ്ഥിതി ചെയ്യുന്നത്. വിശാലമായ പാർക്കിങ് സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
പൂർണമായും ഫാമിലി മെഡിക്കൽ സെൻറർ എന്നുതന്നെ വിശേഷിപ്പിക്കാവുന്ന ഇവിടെ ശിശുരോഗ വിഭാഗം, ഗൈനക്കോളജി, ഒാർത്തോപീഡിക്സ്, ഇ.എൻ.ടി, റേഡിയോളജി, ഡെർമറ്റോളജി, ഫാമിലി മെഡിസിൻ വിഭാഗങ്ങൾക്ക് ഒപ്പം സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങളായ കാർഡിയോളജി, ന്യൂറോളജി, യൂറോളജി, സൈക്യാട്രി, എൻഡോക്രിനോളജി വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്. വിസാ മെഡിക്കൽ, പ്രീ എംപ്ലോയ്മെൻറ് ഹെൽത്ത് കെയർ സൗകര്യവും ഇവിടെയുണ്ട്. ഫോർ ഡി അൾട്രാസൗണ്ട് സ്കാൻ, ഡോപ്ലർ സ്റ്റഡീസ്, ബോൺ ഡെൻസിറ്റോമീറ്റർ സ്കാൻ, എക്സ്റേ, എക്കോ കാർഡിയോഗ്രഫി, ഒാഡിയോളജി ബൂത്ത്, ലേസർ സ്കിൻ കെയർ എന്നിവക്ക് ഒപ്പം മികച്ച ലബോറട്ടറി സൗകര്യവും സ്റ്റാർ കെയറിലുണ്ട്.
ഒമാനിൽ ഇൗ വർഷം രണ്ട് മെഡിക്കൽ സെൻററുകളും ആശുപത്രിയുമാണ് തുടങ്ങുകയെന്ന് ഉദ്ഘാടന ചടങ്ങിൽ സംസാരിച്ച സ്റ്റാർകെയർ ഗ്രൂപ് ചെയർമാൻ ഡോ. സാദിഖ് കൊടക്കാട്ട് പറഞ്ഞു. യു.എ.ഇയിലും ഒരു മെഡിക്കൽ സെൻറർ ആരംഭിക്കും. മസ്കത്തിൽ രണ്ട് ടെറിഷ്യറി ആശുപത്രികൾ ആരംഭിക്കുന്നത് സംബന്ധിച്ച കരാറിലും ഇൗ വർഷം ഒപ്പിടുമെന്ന് അദ്ദേഹം പറഞ്ഞു. താങ്ങാവുന്ന നിരക്കിൽ നിലവാരമുള്ള ചികിത്സ സ്റ്റാർകെയർ ബോഷറിൽ ലഭിക്കുമെന്ന് സ്റ്റാർകെയർ ഒമാൻ മാനേജിങ് ഡയറക്ടർ ഡോ. അസ്കർ കുക്കാടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.