സൂ​റി​ൽ മെ​ഡി​ക്ക​ൽ –ര​ക്​​ത​ദാ​ന ക്യാ​മ്പ്​ നാ​ളെ

സൂ​ർ: ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍ ക്ല​ബ്​ സൂ​ര്‍ ഘ​ട​കം ഒ​മാ​ന്‍ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​​െൻറ സ​ഹ​ക​ര​ണ​ത്തോ ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​റാ​മ​ത് സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ര​ക്​​ത​ദാ​ന ക്യാ​മ്പ്​ വെ​ള്ളി​യാ​ഴ്​​ച ന​ട​ക്കും. വൈ​കീ​ട്ട് നാ​ലു മു​ത​ൽ സൂ​ര്‍ ന​ഴ്സി​ങ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ ന​ട​ക്കു​ന്ന ക്യാ​മ്പി​ല്‍ സൂ​ര്‍ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ലെ​യും സൂ​റി​ലെ മ​റ്റു പ്ര​മു​ഖ സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ​യും വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​യി​രി​ക്കും. ജ​ന​റ​ല്‍ മെ​ഡി​സി​ന്‍, ശി​ശു​രോ​ഗ വി​ഭാ​ഗം, നേ​ത്ര പ​രി​ച​ര​ണ വി​ഭാ​ഗം, ഹൃ​ദ​യാ​രോ​ഗ്യം, എ​ല്ലു​രോ​ഗ വി​ഭാ​ഗം, സ്ത്രീ​രോ​ഗ വി​ഭാ​ഗം, ദ​ന്ത​രോ​ഗ വി​ഭാ​ഗം, ഇ.​എ​ൻ.​ടി, സ​ർ​ജ​റി വി​ഭാ​ഗം എ​ന്നി​വ​ക്കു​പു​റ​മെ ഇ.​സി.​ജി, സ്കാ​നി​ങ്, ഹീ​മോ​ഗ്ലോ​ബി​ന്‍ പ​രി​ശോ​ധ​ന, പ്ര​മേ​ഹ നി​ർ​ണ​യ, ര​ക്ത​സ​മ്മ​ർ​ദ പ​രി​ശോ​ധ​ന എ​ന്നീ സൗ​ക​ര്യ​ങ്ങ​ളും ക്യാ​മ്പി​ൽ ല​ഭ്യ​മാ​യി​രി​ക്കും. ക്യാ​മ്പി​​െൻറ സൗ​ക​ര്യം പ​ര​മാ​വ​ധി പേ​ര്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ സോ​ഷ്യ​ല്‍ ക്ല​ബ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ക്ട​ര്‍ ര​ഘു​ന​ന്ദ​ന​ന്‍ അ​റി​യി​ച്ചു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് ഫോ​ൺ: 99734880, 99387665, 96591870.
Tags:    
News Summary - soor medical camb-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.