എസ്.എൻ.ഡി.പി യോഗം ഒമാൻ യൂനിയൻ ബർക്ക ശാഖ ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തിൽനിന്ന്
മസ്കത്ത്: എസ്.എൻ.ഡി.പി യോഗം ഒമാൻ യൂനിയൻ ബർക്ക ശാഖ ഗുരു ചൈതന്യ ശാഖ ശ്രീനാരായണ ഗുരു ജയന്തിയും ഓണാഘോഷവും വാർഷിക പൊതുയോഗവും കുടുംബസംഗമവും ബർക്ക അൽ ഫവാൻ ഹാളിൽ സംഘടിപ്പിച്ചു. എസ്.എൻ.ഡി.പി യോഗം ഒമാൻ യൂനിയൻ ചെയർമാൻ രാജേന്ദ്രൻ, കൺവീനർ രാജേഷ് എന്നിവർ ചേർന്ന് ഉദ്ഘടനം ചെയ്തു. ബർക്ക ശാഖ വൈസ് പ്രസിഡന്റ് പ്രവീൺ ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ചു.
ഗുരു ചൈതന്യ ബർക്ക ശാഖ വനിത പ്രസിഡന്റ് ശ്രീലേഖ അനിൽ സംസാരിച്ചു. ഗുരു ചൈതന്യ ബർക്ക ശാഖ സെക്രട്ടറി ദീപക് ബാലൻ സ്വാഗതവും ഗുരു ചൈതന്യ ബർക്ക ശാഖ കൗൺസിലർ ടി.പി.സുരേഷ് നന്ദിയും പറഞ്ഞു. എസ്.എൻ.ഡി.പി ഒമാൻ യൂനിയൻ കോർ കമ്മിറ്റി അംഗവും ബർക്ക ഗുരു ചൈതന്യ ശാഖയുടെ രക്ഷാധികാരി കൂടിയായ മുരളീധരൻ, കോർ കമ്മിറ്റി അംഗങ്ങളായ വസന്തകുമാർ, റിനീഷ്, ഹർഷകുമാർ ബർക്ക ഗുരു ചൈതന്യ ബർക്ക ശാഖ കൗൺസിലർ സുരേഷ് സുന്ദർ , ആത്മീയ സമിതി
കോ-ഓഡിനേറ്റർ സതീഷ് മണ്ണത്ത് എന്നിവർ സംബന്ധിച്ചു. പരിപാടിക്ക് എക്സിക്യൂട്ടിവ് അംഗങ്ങളായ അജീഷ് മണ്ണത്ത്, ഷാബു ശശിധരൻ, അനിൽ കുമാർ, ഡിജിത്ത്, ശരത്, വിഘ്നേഷ് എന്നിവർ നേതൃത്വം നൽകി. ഗുരുദേവന്റെ അഞ്ചു മീറ്ററോളം ഉയരമുള്ള ഛായാചിത്രം പരിപാടിയിലെ ആകർഷണങ്ങളിലൊന്നായിരുന്നു.
മസ്കത്ത് പഞ്ചവാദ്യ സംഘത്തിന്റെ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ നടന്ന ഘോഷയാത്ര, സാംസ്കാരിക സമ്മേളനം, കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ, ഡി-സ്റ്റാറിന്റെ ഗാനമേ, കോമഡി ഉത്സവം ഫെയിം പ്രശാന്ത് വയനാടിന്റെ മിമിക്സ് പരേഡ് എന്നിവയും അരങ്ങേറി. ഓണസദ്യയും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.