മസ്കത്ത്: മലയാളികൾ അടക്കം വിദേശികൾ കൂടുതലായി ജോലിചെയ്യുന്ന വിൽപന, വിതരണ മേഖലയിൽ സ്വദേശിവത്കരണം ശക്തിപ്പെടുത്താൻ തീരുമാനം. അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഇൗ മേഖലയിൽ 11,000ത്തിലധികം സ്വേദശികൾക്ക് തൊഴിൽ ലഭ്യമാക്കും. ശൂറാ കൗൺസിലിലെ യൂത്ത് ആൻഡ് ഹ്യൂമൻ റിസോഴ്സസ് കമ്മിറ്റി അംഗങ്ങളും വിൽപന, വിതരണ മേഖലയിലെ സ്വദേശിവത്കരണ കമ്മിറ്റി പ്രതിനിധികളും ഇൗ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ പ്രതിനിധികളും പെങ്കടുത്ത യോഗത്തിലാണ് ഇൗ തീരുമാനമുണ്ടായത്.
സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുന്ന വിഷയത്തിലുള്ള ശൂറാ കൗൺസിൽ ഇടപെടലുകളുടെ തുടർ നടപടിയെന്ന നിലയിലാണ് യോഗം ചേർന്നത്. സർക്കാർ നിശ്ചയിച്ച സ്വദേശിവത്കരണ തോതും കമ്പനികൾ കൈവരിച്ച തോതും യോഗം ചർച്ച ചെയ്തു. ഇൗ മേഖലയിൽ തൊഴിലെടുക്കുന്ന സ്വദേശികൾക്ക് പിന്തുണ നൽകുന്നതിനായി കമ്പനികളുടെയും വെയർഹൗസുകളുടെയും ഏകീകരണത്തിെൻറ സാധ്യത പരിശോധിക്കണമെന്ന് ശൂറാ കൗൺസിൽ അംഗങ്ങൾ ആവശ്യപ്പെട്ടു. സ്വദേശികളുടെ തൊഴിൽ തുടർച്ചയും തൊഴിൽപരമായ വിജയവും ഇതുവഴി ഉറപ്പാക്കാൻ സാധിക്കുമെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. 2016ലെ കണക്ക് അനുസരിച്ച് സെയിൽസ് ആൻഡ് ഡിസ്ട്രിബ്യൂഷൻ വിഭാഗത്തിൽ 2,01,588 ലക്ഷം സ്വദേശികളാണ് തൊഴിലെടുക്കുന്നത്. നിർമാണ മേഖല കഴിഞ്ഞാൽ സ്വദേശികൾ കൂടുതലായി തൊഴിലെടുക്കുന്ന രണ്ടാമത്തെ മേഖലയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.