???????? ??????-2? ???????

ഷ​ബാ​ബ്​ ഒ​മാ​ൻ–-2​ ക​പ്പ​ൽ യൂ​റോ​പ്യൻ പ​ര്യ​ട​ന​ത്തി​ന്​ പു​റ​പ്പെ​ടു​ന്നു

മസ്കത്ത്: റോയൽ ഒമാൻ നേവിയുടെ ഷബാബ് ഒമാൻ-2 കപ്പൽ യൂറോപ്യൻ പര്യടനത്തിന് പുറപ്പെടുന്നു. ഇൗ മാസം മുപ്പതിനാണ് കപ്പൽ ആദ്യ യൂറോപ്യൻ യാത്രക്ക് പുറപ്പെടുകയെന്ന് കപ്പലിെൻറ കമാൻഡിങ് ഒാഫിസറായ ലെഫ്. കമാൻഡർ അലി ബിൻ മുഹമ്മദ് അൽ ഹൊസ്നി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആറുമാസം നീളുന്ന യാത്രയിൽ വിവിധ രാജ്യങ്ങൾ സന്ദർശിക്കും. ബാൾട്ടിക്ക് കടലിൽ നടക്കുന്ന ‘ടോൾ ബോട്ട്’ റേസിലും ഷബാബ് ഒമാൻ-2 ഭാഗമാകും. ഷബാബ് ഒമാൻ-2 ഏഷ്യയിലേക്കടക്കം ഇതുവരെ നടത്തിയ യാത്രകളും വാർത്തസമ്മേളനത്തിൽ ലെഫ്. കമാൻഡർ അൽ ഹൊസ്നി അവലോകനം ചെയ്തു. 
ഷബാബ് ഒമാൻ-1 കപ്പലിന് പകരമായാണ് ഇൗ കപ്പൽ നാവികസേനയിൽ എത്തിയത്. ഒമാെൻറ സാംസ്കാരികവും പൈതൃകപരവുമായ അറിവുകൾ പകർന്നുനൽകുകയും ടൂറിസം മേഖലയുടെ പ്രോത്സാഹനവും ലക്ഷ്യമിട്ടാണ് യാത്രയെന്ന് അൽ ഹൊസ്നി പറഞ്ഞു. 2014ലാണ് ഇൗ കപ്പൽ നാവികസേനയുടെ ഭാഗമായത്.
Tags:    
News Summary - shabab oman2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.