ബൂഅലി: ബൂഅലി ബ്ലാസ്റ്റേഴ്സ് സംഘടിപ്പിച്ച പ്രഥമ സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ ഇബ്ര സ്ട്രൈക്കേഴ്സ് ജേതാക്കളായി. കലാശക്കളിയിൽ ബൂഅലി ഒലീവ് റസ്റ്റാറൻറ് ടീമിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപിച്ചാണ് ഇബ്ര സ്ട്രൈക്കേഴ്സ് വിജയിച്ചത്. സെമി ഫൈനലിൽ ഇബ്ര സ്ട്രൈക്കേഴ്സ് അൽ കാമിൽ എഫ്.സിയെയും ഒലീവ് റെസ്റ്റാറൻറ് എഫ്.സി ജഅലാനെയും തോൽപിച്ചാണ് കലാശക്കളിക്ക് അർഹത നേടിയത്. ബൂഅലി അൽവഹ്ദ സ്റ്റേഡിയത്തിൽ രാത്രിയും പകലുമായി നടന്ന മത്സരത്തിൽ എട്ട് ടീമുകളാണ് പെങ്കടുത്തത്. ചാമ്പ്യൻ ടീമിനുള്ള ട്രോഫി ദിയാ ജഅലാൻ ജനറൽ മാനേജർ സാബിത് മുഹമ്മദും കാഷ് അവാർഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മോഹൻ പല്ലശ്ശേരിയും സമ്മാനിച്ചു. റണ്ണേഴ്സ്അപ്പിനുള്ള ട്രോഫി മുഹമ്മദ് ഗാംബൂസി ജനറൽ മാനേജർ ബെന്നി മാത്യുവും കാഷ് അവാർഡ് ഏരിയ പ്രസിഡൻറ് മുജീബ്റഹ്മാനുമാണ് നൽകിയത്.
ഫെയർ േപ്ല അവാർഡ് സൂർ എഫ്.സിക്ക് അൽ സറാഹി ഇൻറർനാഷണൽ പ്രതിനിധി അനിൽ കുമാർ കുട്ടൻ സമ്മാനിച്ചു. മികച്ച കളി കാഴ്ചവെക്കുകയും ആറു ഗോളുകൾ നേടി ടോപ്പ് സ്കോറർ ആവുകയും ചെയ്ത ഇബ്ര സ്ട്രൈക്കേഴ്സിെൻറ നിഹാലിനെ മികച്ച കളിക്കാരനായും ഒലീവ് റസ്റ്റോറൻറ് ടീമിെൻറ നാസറിനെ മികച്ച ഗോൾകീപ്പറായും തെരഞ്ഞെടുത്തു. മസ്കത്ത് ഹൈപ്പർമാർക്കറ്റ് സ്പോൺസർ ചെയ്ത കുട്ടികളുടെ ഫുട്ബാൾ മത്സരത്തിൽ ബൂഅലി ബ്ലാസ്റ്റേഴ്സ് ജൂനിയർ ടീം ജേതാക്കളായി. മുഹമ്മദ് അമൻ സിറാജ് നേടിയ ഗോളിന് മസ്കത്ത് ഹൈപ്പർമാർക്കറ്റ് ജൂനിയർ ടീമിനെയാണ് പരാജയപ്പെടുത്തിയത്. വിജയികൾക്കും റണ്ണേഴ്സ് അപ്പിനുമുള്ള ട്രോഫിയും കാഷ് അവാർഡും മസ്കത്ത് ഹൈപ്പർമാർക്കറ്റ് എം.ഡി നൗഫൽ നൽകി. ഹോമർ ഇലക്ട്രോണിക്സ് സ്പോൺസർ ചെയ്ത കാണികൾക്കായുള്ള ഷൂട്ടൗട്ട് മത്സരത്തിൽ മുർഷിദ് ഒന്നാം സ്ഥാനവും ലിസൺ മാത്യൂ രണ്ടാം സ്ഥാനവും നേടി. സമ്മാനദാന ചടങ്ങിൽ നാസർ (ഹോമർ ഇലക്ട്രോണിക്സ്), ഉമ്മർ വയനാട് (കെ.എം.സി.സി), സി. നൗഷാദ് (പ്രവാസി ജഅലാൻ), ഫിറോസ് മട്ടന്നൂർ (കൈരളി), എ.ആർ.ബി തങ്ങൾ, സിറാജ് ദവാരി എന്നിവരും പങ്കെടുത്തു. താജുദ്ദീൻ പെരുമ്പാവൂർ സംസാരിച്ചു. കൺവീനർ ഫക്രുദ്ദീൻ സ്വാഗതവും ഏരിയ പ്രസിഡൻറ് മുജീബ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.