പ്രിജിത സുരേഷ് കടക്കാവൂർ

പ്രിജിത സുരേഷ് കടക്കാവൂരിന് ഗിരീഷ് കർണാട് സ്മാരക- തിയറ്റർ സാഹിത്യ അവാർഡ്

മസ്കത്ത്: ഒമാനിലെ പ്രവാസി എഴുത്തുകാരി പ്രിജിത സുരേഷ് കടക്കാവൂരിന് ഗിരീഷ് കർണാട് സ്മാരക - തിയറ്റർ അവാർഡ്. പ്രിജിതയുടെ കവിതാ സമാഹാരമായ ‘ജീവിത പോരാട്ടം’ ആണ് പുരസ്കാരത്തിന് അർഹമായത്. മസ്കത്തിലെ വാദികബീറിൽ താമസിക്കുന്ന പ്രിജിത തിരുവനന്തപുരം ആറ്റിങ്ങൽ കടക്കാവൂർ സ്വദേശിനിയാണ്. ഭർത്താവ്: ടി. സുരേഷ്‌കുമാർ, മക്കൾ: മഹിമ സുധി, മനിജ. പ്രകൃതിയും മനുഷ്യരും ഉൾപ്പെട്ട ജീവജാലങ്ങളുടെയെല്ലാം ജീവിത പോരാട്ടത്തിന്റെ 45 കവിതകളാണ് ‘ജീവിത പോരാട്ടം’ എന്ന സമാഹാരത്തിലുള്ളത്. കഴിഞ്ഞവർഷം ബലിയാടല്ല മനുഷ്യജീവൻ എന്ന കവിതാസമാഹാരവും പ്രസിദ്ധീകരിച്ചിരുന്നു. ഗോർഡൻ പെൻ നാഷണൽ മലയാളം ലിറ്ററേച്ചർ ബുക്ക് അവാർഡ്, സുഗതകുമാരി പുരസ്‌കാരം തുടങ്ങിയവയുംനേടിയിട്ടുണ്ട്.

മെയ് രണ്ടിന് പത്തനംതിട്ട പ്രസ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് കൈമാറുമെന്ന് ഭാരവാഹികളായ പ്രസിഡന്റ് ഡോ. രാജാ വാര്യർ, ജനറൽ സെക്രട്ടറി കൊടുമൺ ഗോപാല കൃഷ്ണൻ, രക്ഷാധികാരി രാജേന്ദ്രൻ തായാട്ട് എന്നിവർ അറിയിച്ചു.  

Tags:    
News Summary - Prijitha Suresh Kattakavuur to receive Girish Karnad Memorial-Theatre Literary Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.