പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ടൂറിനിടെ വിദ്യാർഥിനി ആക്രമിക്കപ്പെട്ടെന്ന അഭ്യൂഹം നിഷേധിച്ച് ആർ.ഒ.പി
മസ്കത്ത്: സ്‌കൂൾ വിനോദ യാത്രക്കിടെ വിദ്യാർഥിനി ആക്രമിക്കപ്പെട്ടുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം നിഷേധിച്ച് റോയൽ ഒമാൻ പൊലീസ്. വിദ്യാർഥിനി ആക്രമിക്കപ്പെട്ടുവെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. അന്വേഷണത്തിൽ ഇത്തരം സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സമൂഹമാധ്യമങ്ങളിൽ വിവരങ്ങൾ പങ്കിടുന്നതിന് മുമ്പ് ജാഗ്രത പുലർത്തണമെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.