മസ്കത്ത്: അൽ ഗൂബ്ര ഇന്ത്യൻ സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് നേതൃപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ ജി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ചീഫ് കമീഷണർ ജേക്കബ് സക്കറിയാസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് ഒമാൻ ചാപ്റ്റർ സെക്രട്ടറി ഫെൽസി ഫെർണാണ്ടസ് എന്നിവർ അതിഥികളായിരുന്നു. വൈസ് പ്രിൻസിപ്പലും ക്യാമ്പിെൻറ ചുമതലയുള്ള മൗറ ഗോമസും ചേർന്ന് അതിഥികളെ സ്വീകരിച്ചു. ‘പ്രകൃതി സംരക്ഷണം’ എന്ന വിഷയത്തിലായിരുന്നു ക്യാമ്പ്. മനുഷ്യരാശിയുടെ നിലനിൽപിന് പ്രകൃതി സംരക്ഷണത്തിെൻറ ആവശ്യകത വിളിച്ചോതുന്ന പവർ പോയൻറ് പ്രസേൻറഷനും കവിതയും പരിപാടിയിൽ അവതരിപ്പിച്ചു. നേതൃഗുണത്തെ കുറിച്ച ക്യാമ്പും ഫസ്റ്റ് എയ്ഡ് പരിശീലനവും ക്യാമ്പിൽ നടന്നു. കുട്ടികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.