സൗദി അറേബ്യയുടെ റോയൽ സൗദി എയർഫോഴ്സ് (ആർ.എസ്.എ.എഫ്) ഡെപ്യൂട്ടി കമാൻഡറും പ്രതിനിധി സംഘവും മിലിട്ടറി ടെക്നളോജിക്കൽ കോളജ് സന്ദർശിച്ചപ്പോൾ
മസ്കത്ത്: സൗദി അറേബ്യയുടെ റോയൽ സൗദി എയർഫോഴ്സ് (ആർ.എസ്.എ.എഫ്) ഡെപ്യൂട്ടി കമാൻഡർ മേജർ ജനറൽ പൈലറ്റ് തലാൽ സുലൈമാൻ അൽ ഗാംദിയും പ്രതിനിധി സംഘവും മിലിട്ടറി ടെക്നളോജിക്കൽ കോളജ് (എം.ടി.സി) സന്ദർശിച്ചു. ഒമാൻ റോയൽ എയർഫോഴ്സിന്റെ ആക്ടിങ് കമാൻഡർ എയർ കമ്മഡോർ സഹ്റാൻ നാസർ അംബോസൈദിയും കൂടെയുണ്ടായിരുന്നു. കോളജിൽ എത്തിയ സംഘത്തെ എം.ടി.സി ഡീൻ എയർ കമ്മഡോർ എൻജിനീയർ മുഹമ്മദ് അസീസ് അൽ സിയാബി വരവേറ്റു. കോളജിലെ വിദ്യാഭ്യാസ, സാങ്കേതിക സ്പെഷലൈസേഷനുകൾ പ്രതിനിധി സംഘത്തിന് അധികൃതർ വിശദീകരിച്ചു. മിലിട്ടറി ടെക്നളോജിക്കൽ കോളജിലെ വകുപ്പുകളും സേവനസൗകര്യങ്ങളും പ്രതിനിധി സംഘം മനസ്സിലാക്കുകയും ചെയ്തു. ഒമാനി-ഫ്രഞ്ച് ഡിഫൻസ് എക്യുപ്മെൻറ് കമ്മിറ്റിയിൽനിന്നുള്ള ഫ്രഞ്ച് പ്രതിനിധി സംഘവും മിലിട്ടറി ടെക്നളോജിക്കൽ കോളജും സന്ദർശിച്ചു. സംഘത്തെ എം.ടി.സി ഡീൻ എയർ കമ്മഡോർ എൻജിനീയർ മുഹമ്മദ് അസീസ് അൽ സിയാബി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.